'രണ്ടാമൂഴം' സിനിമയ്ക്ക് കോടതിയുടെ വിലക്ക്
Randamoozham
'രണ്ടാമൂഴം' സിനിമയ്ക്ക് കോടതിയുടെ വിലക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 11th October 2018, 5:30 pm

കോഴിക്കോട്: എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യാനിരുന്ന രണ്ടാമൂഴം സിനിമയ്ക്ക് കോടതിയുടെ താല്‍ക്കാലിക വിലക്ക്. എം.ടിയുടെ തടസഹരജി പരിഗണിച്ചാണ് കോടതി നടപടി.

നിര്‍മ്മാതാവിനും സംവിധായകനും കോടതി നോട്ടീസയച്ചു. ഹരജി ഈ മാസം 25 ന് വീണ്ടും പരിഗണിക്കും.

തിരക്കഥ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ടാണ് എം.ടി കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ ഹരജി നല്‍കിയത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ട കാലാവധി കഴിഞ്ഞിട്ടും പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്നതിനാലാണ് ഹരജി നല്‍കിയത്.

ALSO READ: ലസിത് മലിംഗയ്‌ക്കെതിരെയും മീടു; സംഭവം ഐ.പി.എല്ലിനിടെ

സിനിമയുടെ ഇംഗ്ലീഷ്, മലയാളം തിരക്കഥകള്‍ കേസ് കഴിയുന്നതുവരെ ഉപയോഗിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു.

മോഹന്‍ലാലിനെ നായകനാക്കി വിവിധ ഭാഷകളിലായി ഇന്ത്യയിലെ മുന്‍നിര താരങ്ങളെ അണിനിരത്തി ചിത്രീകരിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് ഇതുവരെ ആരംഭിച്ചിരുന്നില്ല.

എം.ടിയുമായി സംസാരിക്കുമെന്നും ചിത്രം മുടങ്ങില്ലെന്നുമായിരുന്നു സംവിധായകന്‍ ഇന്ന് രാവിലെ പ്രതികരിച്ചിരുന്നത്.

WATCH THIS VIDEO: