എഡിറ്റര്‍
എഡിറ്റര്‍
ശ്രീരേഖ തെളിഞ്ഞു, ശ്രീക്ക് ഇനി കളിക്കാം; ശ്രീശാന്തിന്റെ വിലക്ക് ഹൈക്കോടതി നീക്കി
എഡിറ്റര്‍
Monday 7th August 2017 2:30pm

തിരുവനന്തപുരം: ശ്രീശാന്തിന്റെ വിലക്ക് ഹൈക്കോടതി നീക്കി. ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ വിലക്കാണ് ഹൈക്കോടതി റദ്ദാക്കിയത്.

2013 ലാണ് ഒത്തുകളിയാരോപണത്തെത്തുടര്‍ന്ന് ശ്രീശാന്തിന് വിലക്കേര്‍പ്പെടുത്തിയത്. കോടതി വിധിയോടെ ഇനി ശ്രീശാന്തിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാം.

അതേസമയം വിലക്ക് നീക്കരുതെന്ന നിലപാടാണ് ബി.സി.സി.ഐ ഇന്ന് കോടതിയിലും സ്വീകരിച്ചത്. നേരത്തെ പട്യാല കോടതി ശ്രീശാന്തിനെതരായ കുറ്റപത്രം റദ്ദാക്കിയിരുന്നു. ശ്രീശാന്തിനെ കളിയില്‍ നിന്ന് മാറ്റി നിര്‍ത്തിയത് ശരിയായില്ലെന്ന് കോടതി നിരീക്ഷിച്ചു.

വിധിയില്‍ സന്തോഷമുണ്ടെന്ന് ശ്രീശാന്ത് പറഞ്ഞു. നല്ല നാളുകള്‍ തിരിച്ചുവരികയാണെന്ന് ശ്രീശാന്തിന്റെ കുടുംബം പ്രതികരിച്ചു.

2013 ലെ ഐ.പി.എല്‍ മത്സരത്തിനിടെ ഒത്തുകളി നടത്തിയെന്നാരോപിച്ചാണ് ശ്രീശാന്ത്,ചൗഹാന്‍, ചാന്ദ്‌ല എന്നിവരെ ബി.സി.സി.ഐ പുറത്താക്കുന്നത്.

Advertisement