ഷാരോണ്‍ പ്രദീപ്‌
ഷാരോണ്‍ പ്രദീപ്‌
Kerala
നടിയെ ആക്രമിച്ച കേസ്; വനിതാ ജഡ്ജികളില്ല. നടിയുടെ അപേക്ഷ തള്ളി
ഷാരോണ്‍ പ്രദീപ്‌
Monday 18th June 2018 10:00pm

കൊച്ചി: സിനിമാ നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വനിതാ ജഡ്ജിയും പ്രത്യേക കോടതിയും വേണമെന്ന നടിയുടെ അപേക്ഷ തള്ളി. എറണാകുളം പ്രിനിസിപ്പല്‍ സെഷന്‍സ് കോടതിയാണ് നടിയുടെ അപേക്ഷ തള്ളിയത്.

ജില്ലയിലെ സെഷന്‍സ് കോടതിയിലോ അഡീഷണല്‍ സെഷന്‍സ് കോടതികളിലോ വനിതാ ന്യായാധിപന്‍മാരില്ലാത്തതാണ് ആവശ്യം തള്ളാന്‍ കാരണം. എന്നാല്‍ പ്രൊസിക്യൂഷനൊപ്പം തന്റെ അഭിഭാഷകനെക്കൂടി കേസില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്.

കേസില്‍ ഉള്‍പ്പെട്ട സിനിമാ താരം ദിലീപ് ഉൾപ്പെടെയുള്ളവർ ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. ദൃശ്യങ്ങള്‍ പുറത്ത് വിടുന്നത് നടിക്കും നടിയുടെ കുടുംബത്തിനും അഭിമാനക്ഷതമുണ്ടാക്കുമെന്ന് കോടതി നിരീക്ഷിച്ചു. പ്രതി ഭാഗത്തിന് ജഡ്ജിയുടെ സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ മാത്രമാണ് അവസരമുള്ളത്.

ഷാരോണ്‍ പ്രദീപ്‌
സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍
Advertisement