എഡിറ്റര്‍
എഡിറ്റര്‍
മഞ്ചേശ്വരം തെരഞ്ഞെടുപ്പ്; സാക്ഷികളെ ഹാജരാക്കാത്തതില്‍ സുരേന്ദ്രന് കോടതിയുടെ വിമര്‍ശനം
എഡിറ്റര്‍
Tuesday 19th September 2017 9:52am

 

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അബ്ദു റസാഖിന്റെ വിജയത്തെ ചോദ്യം ചെയ്ത് എതിര്‍സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ ഫയല്‍ ചെയ്ത് കേസില്‍ യഥാസമയം സാക്ഷികളെ ഹാജരാക്കാത്തതിനും പ്രവാസികളെ കോടതിയില്‍ കൊണ്ടുവരുന്നതിന് വിമാനച്ചാര്‍ജ് കെട്ടിവെക്കാത്തതിലും സുരേന്ദ്രനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.കേസില്‍ ഹൈക്കോടതി ആറുപേര്‍ക്ക് വാറന്റ് അയച്ചു.

നേരത്തെ പ്രവാസികളായ സാക്ഷികളെ ഹാജരാക്കണമെന്ന് സുരേന്ദ്രനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകുകയാണെന്നും കോടതി നിരീക്ഷിച്ചു.


Also Read: ‘ഒരു യുദ്ധത്തിലും ഫാസിസ്റ്റുകള്‍ ജയിച്ച ചരിത്രമില്ല’; വിയോജിപ്പുകളെ ദേശദ്രോഹമാക്കി മാറ്റുന്നെന്ന് സച്ചിദാനന്ദന്‍


കേസില്‍ ഇതിനകം 175 പേരെ വിസ്തരിച്ചു. 11 പേരെ സാക്ഷിവിസ്താരത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 259 സാക്ഷികളുടെ പട്ടികയാണ് സുരേന്ദ്രന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അബ്ദുറസാഖിനോട് പരാജയപ്പെട്ടിരുന്നത്.

കള്ളവോട്ടിലൂടെയാണ് യു.ഡി.എഫ് വിജയിച്ചതെന്നാണ് സുരേന്ദ്രന്റെ ആരോപണം. മരിച്ച `ആറുപേരുടെ ലിസ്റ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നെങ്കിലും ഇതില്‍ നാലുപേരും നേരിട്ടെത്തി തങ്ങള്‍ തന്നെയാണ് വോട്ടുചെയ്തതാണെന്ന് മൊഴി നല്‍കിയിരുന്നു.

Advertisement