Administrator
Administrator
ലാവ്‌ലിന്‍ കേസ്: പിണറായിക്ക് കോടതിയുടെ വിമര്‍ശനം
Administrator
Friday 17th June 2011 12:53pm

pinarayi vijayanകൊച്ചി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കോടതിയുടെ വിമര്‍ശനം. മതിയായ കാരണമില്ലാതെ കോടതിയില്‍ ഹാജരാവാതിരുന്നതിന് സി.ബി.ഐ കോടതിയാണ് പിണറായിയെ വിമര്‍ശിച്ചത്.

ഹാജരാവാതിരിക്കാന്‍ പിണറായി അറിയിച്ച കാരണം മതിയായതല്ലെന്ന് കോടതി കുറ്റപ്പെടുത്തി. സുഖമില്ലെന്ന കാരണം കോടതിയില്‍ ഹാജരാവാതിരുന്നിട്ട് പൊതുയോഗത്തില്‍ പങ്കെടുത്തത് ശരിയായില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.

ആവശ്യമെങ്കില്‍ ഏത് നിമിഷവും കോടതിയില്‍ ഹാജരാകാന്‍ തയ്യാറാണെന്ന് പിണറായിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ലാവ്‌ലിന്‍ കമ്പനി മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ക്ലോഡ് ട്രയന്റിനെതിരേ വീണ്ടും കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. ഒട്ടാവയിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അധികൃതരാണ് കാനഡയില്‍ ആഭ്യന്തര വകുപ്പിന്റെ സഹായത്താല്‍ സമന്‍സ് നല്‍കുന്നത്. എന്നാല്‍ കമ്പനി അധികൃതരെയും ക്ലോഡ് ട്രയന്റിനെയും കണ്ടെത്താന്‍ കഴിയാതെ വന്നതിനാലാണ് കഴിഞ്ഞ തവണ സമന്‍സ് തിരിച്ചെത്തിയത്.

Advertisement