Administrator
Administrator
പുത്തൂര്‍ കേസ്: സി.ബി.ഐക്ക് നോട്ടീസ്
Administrator
Tuesday 19th July 2011 12:44pm

puthoor-sambathകൊച്ചി: പുത്തൂര്‍ കസ്റ്റഡി മരണക്കേസില്‍ പ്രതികളായ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന് വിശദീകരിക്കണമെന്ന് കോടതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി സി.ബി.ഐയ്ക്ക് നോട്ടീസ് അയയ്ക്കാന്‍ ഉത്തരവിട്ടത്.

പോലീസുകാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമ്പത്തിന്റെ സഹോദരന്‍ മുരുകേശന്‍ കഴിഞ്ഞദിവസം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് കോടതി നിര്‍ദേശം നല്‍കിയത്.

പുത്തൂര്‍ കസ്റ്റഡി മരണക്കേസില്‍ പോലീസ് ഉദ്യോഗസ്ഥരുടെ വാറണ്ട് സി.ബി.ഐ മടക്കി നല്‍കിയിരുന്നു. അറസ്റ്റിനെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തിട്ടില്ലെന്ന് പറഞ്ഞാണ് വാറണ്ട് മടക്കിയത്. ഇതിനെതിരെ മുരുകേശന്‍ ഹരജി നല്‍കുകയായിരുന്നു.

കേസില്‍ പ്രതികളായ ഐ.ജി മുഹമ്മദ് യാസിനെയും എസ്.പി വിജയ് സാഖറയെയും അറസ്റ്റ് ചെയ്യാത്തതിനെ ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിച്ച ജഡ്ജി കമാല്‍ പാഷയാണ് സി.ബി.ഐയ്ക്ക് നോട്ടീസ് അയയ്ക്കാന്‍ ഉത്തരവിട്ടത്. സി.ബി.ഐയുടെ വാദം കേള്‍ക്കാനായി ഈ മാസം 26 ലേക്ക് ഹര്‍ജി മാറ്റി.

Advertisement