എഡിറ്റര്‍
എഡിറ്റര്‍
ദിലീപിന്റെ ജാമ്യപേക്ഷയില്‍ വിധി നാളെ
എഡിറ്റര്‍
Tuesday 29th August 2017 12:00am

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ പറയും. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ അഡ്വ.ബി. രാമന്‍പിളള ആണ് ദിലീപിനു വേണ്ടി ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

ആഗസ്റ്റ് 22 നാണ് ജാമ്യത്തിനായി ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. മുമ്പ് ജാമ്യാപേക്ഷ പരിഗണിക്കവെ പ്രബലരായ ചിലര്‍ തന്നെ കേസില്‍ മന:പ്പൂര്‍വം കുടുക്കിയതാണെന്ന് പറഞ്ഞിരുന്നു.


Also Read: ചില ഉദ്യോഗസ്ഥര്‍ ഭരണം മാറിയതിനിയും അറിഞ്ഞിട്ടില്ലെന്ന് മന്ത്രി ജി.സുധാകരന്‍


മഞ്ജു വാര്യര്‍ക്കും ഡി.ജി.പി സെന്‍കുമാറിനും എ.ഡി.ജി.പി സന്ധ്യയ്ക്കുമെതിരെ രൂക്ഷമായ ആരോപണമാണ് കോടതിയില്‍ ദിലീപ് ഉന്നയിച്ചിരുന്നത്. തന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമകള്‍ പ്രതിസന്ധിയിലാണെന്നും താരം പറഞ്ഞിരുന്നു.

അതേസമയം കേസന്വേഷണം ക്രൈംബ്രാഞ്ച് പോലുള്ള ഏജന്‍സികള്‍ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ അമ്മ സരോജം മുഖ്യമന്ത്രിയ്ക്ക് കത്തയിച്ചിരുന്നു. ദിലീപിന് തുടര്‍ച്ചയായി ജാമ്യം അനുവദിക്കാതിരുന്നപ്പോള്‍ സരോജം മകനെ കാണാന്‍ ജയിലിലെത്തിയിരുന്നു.

Advertisement