എഡിറ്റര്‍
എഡിറ്റര്‍
ട്രംപിന് തിരിച്ചടി; സൈന്യത്തില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡറുകളെ വിലക്കിക്കൊണ്ടുള്ള ഉത്തരവ് കോടതി തടഞ്ഞു
എഡിറ്റര്‍
Tuesday 31st October 2017 2:33pm

 

വാഷിംഗ്ടണ്‍: സൈന്യത്തില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡറുകളെ വിലക്കിക്കൊണ്ടുള്ള അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് കോടതി തടഞ്ഞു. വാഷിംഗ്ടണ്‍ ഫെഡറല്‍ കോടതി ജഡ്ജാണ് ട്രംപിന്റെ നീക്കത്തിന് തടയിട്ടത്

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് അവസരം നല്‍കിയാല്‍ സൈന്യത്തിന് ദോഷം വരുമെന്ന ട്രംപിന്റെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ട്രാന്‍സ്ജെന്‍ഡറുകളുടെ ഭരണഘടനാപരമായ അവകാശത്തിന്മേല്‍ പ്രസിഡന്റ് കൈകടത്തുന്നുവെന്നാരോപിച്ചാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സര്‍വ്വീസ് അംഗങ്ങള്‍ കോടതിയെ സമീപിച്ചത്.


Also Read: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയുടെ ലൈംഗികാവയവത്തില്‍ ഭര്‍ത്താവ് ആസിഡൊഴിച്ചു


ബറാക് ഒബാമ പ്രസിഡണ്ടായിരുന്ന കാലത്താണ് ലിംഗ സമത്വം കൊണ്ടുവരുന്നതിന്റെ ഭാഗമായി സൈന്യത്തില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് അവസരം നല്‍കുന്ന നയം പെന്റഗണ്‍ രൂപവത്കരിച്ചത്. എന്നാല്‍ ട്രംപ് അധികാരത്തിലേറിയതോടെ സൈന്യത്തില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു.

ട്രാന്‍സ്ജെന്‍ഡറുകളുടെ ഹോര്‍മോണ്‍ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി സര്‍ക്കാരിന് വലിയ സാമ്പത്തിക നഷ്ടം വരുന്നുണ്ടെന്നാണ് ട്രംപ് വാദിച്ചത്. പിന്നീട് സൈന്യത്തില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് തൊഴിലവസരം നല്‍കുന്നത് നിഷേധിച്ചു കൊണ്ടുള്ള ധാരണാപത്രത്തിലും ട്രംപ് ഒപ്പിട്ടു.

കൂടാതെ നിലവില്‍ സൈന്യത്തിലുള്ള ട്രാന്‍സ്‌ജെന്‍ഡറുകളുടെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത് തടയാനുള്ള വ്യവസ്ഥയും ധാരണാപത്രത്തില്‍ ട്രംപ് ഉറപ്പാക്കി.

Advertisement