എഡിറ്റര്‍
എഡിറ്റര്‍
എയര്‍ടെല്ലിന് മെയ് 8 വരെ 3ജി സര്‍വ്വീസ് തുടരാം:ദല്‍ഹി ഹൈക്കോടതി
എഡിറ്റര്‍
Tuesday 19th March 2013 12:35pm

ന്യൂദല്‍ഹി: ഭാരതി എയര്‍ടെല്ലിനു മെയ് 8 വരെ 3ജി സര്‍വ്വീസ് തുടരാമെന്ന് ദല്‍ഹി ഹൈക്കോടതി.

Ads By Google

സ്‌പെക്ട്രം ലൈസന്‍സില്ലാത്ത ഏഴ് സര്‍ക്കിളുകളില്‍ എയര്‍ടെല്‍ അനധികൃതമായി 3ജി സൗകര്യം നല്‍കിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഈ സര്‍ക്കിളുകളിലെ സര്‍വ്വീസ് നിര്‍ത്തിവെക്കാനും 350 കോടി രൂപ  പിഴയടക്കാനും ഇന്ത്യയുടെ ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

ഇതിനെതിരെ കമ്പനി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്നാണ് കോടതിയുടെ താല്‍ക്കാലിക ഉത്തരവ്. മെയ് എട്ടിനാണ് ഈ പരാതി കോടതി പരിഗണിക്കുന്നത്.

അതു വരെ ടെലികോം മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയ സര്‍ക്കിളുകളില്‍ സര്‍വ്വീസ് തുടാരാവുന്നതാണെന്ന് കോടതി ഉത്തരവിട്ടതായി കമ്പനി അധികൃതര്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

കേരളം ഉള്‍പ്പെടെ ഏഴു സര്‍ക്കിളുകളിലാണ് എയര്‍ടെല്‍ 3ജി ലൈസന്‍സ് ഇല്ലാതെ തന്നെ 3ജി സേവനം ലഭ്യമാക്കുന്നത്.

ഇവിടെ സര്‍വ്വീസ് നിര്‍ത്തിവെക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നതെന്നും വോഡഫോണ്‍ , ഐഡിയ സെല്ലുലാര്‍ എന്നിവരുമായി ഉണ്ടാക്കിയ ഇന്‍ട്രാസര്‍ക്കിള്‍ കരാറിലൂടെയാണ് ഈ സര്‍ക്കിളുകളില്‍ എയര്‍ടെല്‍ 3ജി ഒരുക്കുന്നതെന്നും ടെലികോം അധികൃതര്‍ പറഞ്ഞിരുന്നു.

അതേസമയം 13 സര്‍ക്കിളുകളില്‍ കമ്പനിക്ക് 3ജി ലൈസന്‍സുണ്ടെന്നും അവിടെ സേവനം തുടരുന്നതില്‍ തടസ്സമില്ലെന്നുമായിരുന്നു ടെലികോം വിഭാഗം അറിയിച്ചിരുന്നത്.

ഹരിയാന, മഹാരാഷ്ട്ര, യു.പി, കൊല്‍ക്കത്ത, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവയാണ് മറ്റു സര്‍ക്കിളുകള്‍. രാജ്യത്തൊട്ടാകെയായി 68 ലക്ഷം 3ജി വരിക്കാരാണ് എയര്‍ടെല്ലിനുള്ളത്. ഏഴു സര്‍ക്കിളുകളില്‍ സേവനം നിര്‍ത്തേണ്ടിവന്നാല്‍ ഇതില്‍ 30 ശതമാനം കുറയുമെന്നാണ് സൂചന.

Advertisement