എഡിറ്റര്‍
എഡിറ്റര്‍
ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി; ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി ഹൈക്കോടതി
എഡിറ്റര്‍
Tuesday 21st November 2017 1:08pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി. ദേ പുട്ടിന്റെ ഉദ്ഘാടനത്തിനായി ദുബായില്‍ പോകാന്‍ പാസ്‌പോര്‍ട്ട് വിട്ടുനല്‍കണമെന്ന് ദിലീപ് ഹൈക്കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

എന്നാല്‍ ജാമ്യാപേക്ഷയില്‍ ഇളവ് നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടെങ്കിലും ദിലീപിന് അനുകൂലമായ നിലപാട് കോടതി കൈക്കൊള്ളുകയായിരുന്നു. ഏഴ് ദിവസത്തിനകം നാട്ടില്‍ തിരിച്ചെത്തണമെന്ന നിര്‍ദേശമാണ് കോടതി മുന്നോട്ടുവെച്ചത്.

ജാമ്യത്തിലിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിച്ചെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. എന്നാല്‍ അത്തരം ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

Advertisement