എഡിറ്റര്‍
എഡിറ്റര്‍
കതിരൂര്‍ മനോജ് വധക്കേസ്: പി.ജയരാജനെതിരെ കുറ്റപത്രം സി.ബി.ഐ കോടതി സ്വീകരിച്ചു
എഡിറ്റര്‍
Monday 18th September 2017 6:46pm

 

എറണാകുളം: കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജനെതിരെ യു.എ.പി.എ ചുമത്തിയ അനുബന്ധകുറ്റപത്രം എറണാകുളം സി.ബി.ഐ കോടതി സ്വീകരിച്ചു. യു.എ.പി.എ ചുമത്തുന്നതിന് സംസ്ഥാനസര്‍ക്കാറിന്റെ അനുമതി തേടണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി.

കൊലപാതകത്തിന് മുഖ്യ ആസൂത്രണം വഹിച്ചത് കേസിലെ 25ാം പ്രതിയായ പി. ജയരാജനാണെന്നാണ് സി.ബി.ഐയുടെ കുറ്റപത്രത്തില്‍ പറയുന്നത്. പി ജയരാജനെതിരെ സാക്ഷിമൊഴികളുണ്ടെന്നും കുറ്റപത്രത്തിലുണ്ട്.

2014 സപ്തംബര്‍ ഒന്നിനാണ് മനോജ് കൊല്ലപ്പെടുന്നത്. കേസിലെ പ്രതികളെല്ലാം സി.പി.ഐ.എം പ്രവര്‍ത്തകരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മനോജ് വധക്കേസിലെ ഒന്നാം പ്രതി വിക്രമനും പി ജയരാജനും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ടെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.


Also read  ദിലീപിന് വേണ്ടി ക്ഷേത്രത്തില്‍ പൂജ നടത്തി പി.പി മുകുന്ദന്‍; പൂജയുടെ പ്രസാദം ജയിലില്‍ ദിലീപിനെത്തിച്ചുകൊടുക്കുമെന്ന് മുകുന്ദന്‍


നേരത്തെ മനോജ് കൊല്ലപ്പെട്ട കേസിന്റെ രണ്ടാംഘട്ട അന്വേഷണത്തിലാണ് പി ജയരാജനെ സി.ബി.ഐ ജനുവരിയില്‍ 25ാം പ്രതിചേര്‍ത്തത്. യു.എ.പി.എ 18ാം വകുപ്പ് ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കേസില്‍ 20ാം പ്രതിയായി പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ മധുസൂദനനും ഉള്‍പെട്ടിട്ടുണ്ട്.

തനിക്കെതിരെ യു.എ.പി.എ ചുമത്താനുള്ള സി.ബി.ഐയുടെ നടപടി കേന്ദ്ര സര്‍ക്കാറിന്റെ പക പോക്കല്‍ നടപടികളുടെ ഭാഗമാണെന്ന് ജയരാജന്‍ പ്രതികരിച്ചിരുന്നു.

Advertisement