എഡിറ്റര്‍
എഡിറ്റര്‍
ടിപ്പുസുല്‍ത്താന്‍ ക്രൂരനായ കൊലപാതകി; ടിപ്പു ജയന്തി ആഘോഷത്തില്‍ പങ്കെടുക്കില്ലെന്ന് കേന്ദ്രമന്ത്രി
എഡിറ്റര്‍
Saturday 21st October 2017 4:19pm


ന്യൂദല്‍ഹി: ടിപ്പു ജയന്തി ആഘോഷങ്ങളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകത്തിന് കത്തെഴുതി കേന്ദ്രമന്ത്രി ആനന്ദ്കുമാര്‍ ഹെഗ്‌ഡെ. ആഘോഷവുമായി ബന്ധപ്പെട്ട് ഒരിടത്തും തന്റെ പേര് ഉള്‍പ്പെടുത്തരുതെന്നും ഹെഡ്‌ഗെ ആവശ്യപ്പെട്ടു.

ടിപ്പുസുല്‍ത്താന്‍ ക്രൂരനായ കൊലപാതകിയും നികൃഷ്ടനും കൂട്ടബലാത്സംഗിയുമാണെന്നും അങ്ങനെയുള്ള ഒരാളെ മഹത്വവല്‍ക്കരിക്കുന്ന ചടങ്ങിലേക്ക് തന്നെ ക്ഷണിക്കരുതെന്നും കത്തില്‍ അനന്ദ് കുമാര്‍ പറയുന്നു.

 

നവംബര്‍ 10നാണ് കര്‍ണാടക സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ടിപ്പു സുല്‍ത്താന്റെ ജന്മദിനം ആഘോഷിക്കുന്നത്. കേന്ദ്രമന്ത്രിസഭയിലെ സ്‌കില്‍ ഡെവലപ്മെന്റ് വകുപ്പ് മന്ത്രിയാണ് ഉത്തര കന്നഡയില്‍ നിന്നുള്ള ലോക്‌സഭാംഗമായ അനന്ത്കുമാര്‍. 2015 മുതലാണ് കര്‍ണാടക സര്‍ക്കാര്‍ ടിപ്പു ജയന്തി സംഘടിപ്പിച്ചു വരുന്നത്.

ടിപ്പു ജയന്തി ആഘോഷിക്കുന്നതിനെതിരെ കര്‍ണാടകയില്‍ ബി.ജെ.പി നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. 2015 നവംബര്‍ 10ന് സര്‍ക്കാര്‍ സംഘടിപ്പിച്ച ടിപ്പു ജയന്തി പരിപാടിയുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ക്കിടെ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു.

Advertisement