| Wednesday, 22nd May 2013, 11:15 pm

അഴിമതി യു.പി.എ സര്‍ക്കാരിന്റെ ദൗര്‍ബല്യമെന്ന് പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: അഴിമതിയാണ് സര്‍ക്കാരിന്റെ ദൗര്‍ബല്യമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.  2ജി, കല്‍ക്കരിപ്പാടം അഴിമതികളില്‍ കുറ്റക്കാരായവരെ ശിക്ഷിക്കുമെന്നും,
വിണ്ടും അധികാരത്തിലെത്തിയാല്‍ വളര്‍ച്ചാ നിരക്ക് എട്ട് ശതമാനമാക്കി വര്‍ദ്ധിപ്പിക്കുമെന്നും, ധനകമ്മി നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക വളര്‍ച്ചയിലുണ്ടായ കുറവ് താല്‍ക്കാലികമാണ്. പണപ്പെരുപ്പം നിയന്ത്രണ വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും, രാജ്യത്തിന് സാമ്പത്തിക ഉയിര്‍ത്തെഴുന്നേല്‍പ്പ് നല്‍കാനാണ് യു.പി.എ സര്‍ക്കാരിന്റെ ശ്രമമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.[]

രണ്ടാം യുപിഎ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിലാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ഏറ്റുപറച്ചില്‍.

ഇന്ത്യപോലെയുള്ള വിശാലമായ രാജ്യത്ത്  ഭരണ കാര്യത്തില്‍ നിലവാരം പുലര്‍ത്തുക എന്നത് വെല്ലുവിളിയാണ്. എന്നാല്‍ ഭരണകാര്യത്തില്‍ നിലവാരം പുലര്‍ത്തന്‍
മറ്റ് സര്‍ക്കാരിനേക്കാള്‍ കൂടുതലായി യു.പി.എ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്നും, പ്രതികരണ ശേഷിയുള്ള പൊതുസമൂഹവും,  മാധ്യമ സ്വാതന്ത്ര്യവുമാണ് ഇന്ത്യയുടെ ശക്തി. എന്നാല്‍ പലപ്പോഴും മാധ്യമങ്ങളും പൊതുസമൂഹവും സൂക്ഷ്മതയില്ലാതെയാണ് കാര്യങ്ങളില്‍ അഭിപ്രായം പറയുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഏഷ്യന്‍ രാജ്യങ്ങളെ ഒരു കുടക്കീഴില്‍ നിര്‍ത്താന്‍ നേതൃത്വം നല്‍കുന്നത് ഇന്ത്യയാണ്,  അമേരിക്ക, റഷ്യ, യൂറോപ്പ് എന്നിവരുമായുള്ള ബന്ധം ശക്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

അഴിമതി വിഷയത്തില്‍ യു.പി.എ സര്‍ക്കാര്‍ പിന്നോട്ട്  പോവില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു.

യു.പി.എ സര്‍ക്കാറിന്റെ നയങ്ങളില്‍ നിന്ന് ഒരിക്കലും വ്യതിചലിച്ചിട്ടില്ല.  പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റ് സ്ഥിരമായി  തടസപ്പെടുത്തുന്നതില്‍ അങ്ങേയറ്റം നിരാശയുണ്ടെന്നും, ഭക്ഷ്യസുരക്ഷാ ബില്ലും ഭൂമി ഏറ്റെടുക്കല്‍ ബില്ലും പാസാക്കാന്‍  പ്രതിപക്ഷ പാര്‍ട്ടികള്‍ സഹകരിക്കണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി സ്ഥാനത്ത് മന്‍മോഹന്‍ സിംഗിന്റെ പ്രവര്‍ത്തനം  നീതി പുലര്‍ത്തുന്നതാണ്. യുപിഎ സര്‍ക്കാര്‍ രാജ്യത്തിന് വേണ്ടി ചെയ്തിട്ടുള്ള കാര്യങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്നും സോണിയ ഗാന്ധി പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇതേസമയം പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും, 2014 വരെ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്നും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടിയാണ് താന്‍ എല്ലാ കാലത്തും പ്രവര്‍ത്തിച്ചത്, ഇനിയും അത് തന്നെ തുടരുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more