എഡിറ്റര്‍
എഡിറ്റര്‍
സര്‍ക്കാര്‍ കോളേജിന്റെ സ്ഥലം പി.ടി ഉഷയ്ക്കു വീട് നിര്‍മ്മിക്കാന്‍ നല്‍കരുതെന്ന് സി.പി.ഐ.എം കൗണ്‍സിലര്‍
എഡിറ്റര്‍
Saturday 23rd September 2017 11:32am

കോഴിക്കോട്: വെസ്റ്റ്ഹില്‍ എഞ്ചിനീയറിംഗ് കോളേജിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം പി.ടി. ഉഷയ്ക്ക് വീട് നിര്‍മ്മിക്കാന്‍ നല്‍കരുതെന്ന് കോര്‍പ്പറേഷന്‍ കൗണ്‍സില്‍. ഇത് സംബന്ധിച്ച പ്രമേയം യോഗത്തില്‍ സി.പി.ഐ.എമ്മിലെ ബിനുരാജ് അവതരിപ്പിച്ചു. കോളേജിന്റെ ആകെയുള്ള സ്ഥലമാണിതെന്നും വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം അപര്യാപ്തമാണെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

സ്ഥലം കൊടുക്കാനുള്ള മുന്‍ സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കണമെന്നും കോളേജിലെ അടിസ്ഥാനസൗകര്യ വികസനത്തിന് ശ്രദ്ധ കൊടുക്കേണ്ടതുണ്ടെന്നും കൗണ്‍സിലില്‍ ആവശ്യമുയര്‍ന്നു.


Also Read: ‘ദൈവത്തിനേ അതു സാധിക്കൂ’ കൊതുകിനെ നശിപ്പിക്കാന്‍ വഴിതേടിയ ഹര്‍ജിക്കാരനോട് സുപ്രീം കോടതി 


കച്ചേരി വില്ലേജില്‍പ്പെട്ട 1.43 ഏക്കര്‍ ഭൂമിയില്‍ നിന്നും 10 സെന്റ് സ്ഥലം നഗരത്തില്‍ വീടു വെക്കുന്നതിനായി പി.ടി ഉഷയുടെ അപേക്ഷ പ്രകാരം മുന്‍ സര്‍ക്കാര്‍ അനുവദിച്ചുകൊടുത്തിരുന്നു. അന്നത്തെ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടനുസരിച്ച് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം 2016 മാര്‍ച്ച് രണ്ടിനാണ് ഭൂമി വിട്ടുനില്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

എന്നാല്‍ 1500 ലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളേജിലെ ഹോസ്റ്റലിന് സ്ഥലം വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് നേരത്തെ വിദ്യാര്‍ഥികള്‍ രംഗത്തെിയിരുന്നു.

Advertisement