കൊവിഡിനെതിരായ വാക്സിൻ വികസനത്തിൽ മുന്നേറ്റമെന്ന് ചൈന; പരീക്ഷിച്ചവരിൽ പ്രതിരോധശേഷി വർധിച്ചുവെന്നും ​ഗവേഷകർ
COVID-19
കൊവിഡിനെതിരായ വാക്സിൻ വികസനത്തിൽ മുന്നേറ്റമെന്ന് ചൈന; പരീക്ഷിച്ചവരിൽ പ്രതിരോധശേഷി വർധിച്ചുവെന്നും ​ഗവേഷകർ
ന്യൂസ് ഡെസ്‌ക്
Saturday, 23rd May 2020, 11:01 am

ചൈന: കൊവിഡിനെതിരായി വാക്സിൻ വികസിപ്പിക്കുന്നതിന്റെ ആദ്യ പരീക്ഷണഘട്ടം വിജയകരമെന്ന് ചൈനീസ് ​ഗവേഷകർ. ചൈനയിൽ കൊവിഡിനെതിരായി വികസിപ്പിച്ചെടുത്ത വാക്സിൻ രോ​ഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ സഹായിച്ചുവെന്ന് ​ഗവേഷകർ പറഞ്ഞു. ഇതുവരെ 108 പേരിൽ പരീക്ഷിച്ച വാക്സിൻ ഭൂരിപക്ഷം പേർക്കും രോ​ഗ പ്രതിരോധശേഷി നൽകിയെന്നാണ് ​ഗവേഷകർ അവകാശപ്പെടുന്നത്.

വാക്സിൻ പൂർണ വിജയമാണെന്ന് പറയാൻ ഇനിയും പരീക്ഷണങ്ങൾ ആവശ്യമാണെന്ന് ചൈനയിലെ ​ഗവേഷകർ അറിയിച്ചു. ആദ്യ പരീക്ഷണഘട്ടത്തിന്റെ ഫലം അന്താരാഷ്ട്ര ജേണലായ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പതിനെട്ട് മുതൽ അറുപത് വയസ്സുവരെയുള്ള 108 പേരിലായിരുന്നു ആദ്യഘട്ട പരീക്ഷണം.

വാക്സിന്റെ ഒറ്റ ഡോസ് ലഭിച്ചവരിൽ പ്രതിരോധ ശേഷി കൂട്ടുന്ന ടി.സെൽസ് ഉത്പാദനം ഉണ്ടായതാണ് ​ഗവേഷകർക്ക് ശുഭപ്രതീക്ഷ നൽകുന്നത്. വാക്സിന്റെ ആദ്യ ഡോസ് നൽകി 28 ദിവസത്തിന് ശേഷം വൈറസിനെ പ്രതിരോധിക്കാൻ ആവശ്യമായ ആന്റിബോഡി ഉത്പാദനത്തിലും വർധനയുണ്ടായെന്നും ​ഗവേഷകർ പറയുന്നു.
രണ്ടാംഘട്ടത്തിൽ ആയിരം പേരിലായിരിക്കും പരീക്ഷണം നടത്തുക.

അതേസമയം വാക്സിൻ പരീക്ഷിച്ച 80 ശതമാനം ആളുകളിലും പാർശ്വഫലങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. പനി,തളർച്ച, തലവേദന തുടങ്ങിയ പരാർശ്വഫലങ്ങളാണ് ഭൂരിഭാ​ഗം പേരിലും കണ്ടത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക