കൊവിഡ്-19; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ആശുപത്രിയിലേക്ക് മാറ്റി
COVID-19
കൊവിഡ്-19; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ആശുപത്രിയിലേക്ക് മാറ്റി
ന്യൂസ് ഡെസ്‌ക്
Monday, 6th April 2020, 8:06 am

കൊവിഡ്-19 സ്ഥിരീകരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോറിസ് ജോണ്‍സണ്‍ തുടര്‍ച്ചയായി രോഗലക്ഷണം കാണിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കൊവിഡ് സ്ഥിരീകരിച്ച് 10 ദിവസത്തിനു ശേഷമാണ് ബോറിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മാര്‍ച്ച് 27 നാണ് ബോറിസ് ജോണ്‍സണ്‍ തനിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ഔദ്യോഗികമായി അറിയിച്ചത്. ഇതിനു ശേഷം ഡൗണിംഗ് സ്ട്രീറ്റിലെ ഫ്‌ളാറ്റില്‍ സ്വയം ഐസൊലേഷനില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. എന്നാല്‍ പനികൂടിയ സാഹചര്യത്തിലാണ് ആശുപത്രിയിലേക്ക് മാറുന്നത്.

ഐസൊലേഷനില്‍ കഴിഞ്ഞു കൊണ്ടാണ് ബോറിസ് കഴിഞ്ഞ ദിവസങ്ങളില്‍ ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അതേസമയം ആശുപത്രിയിലിരിക്കെയും ഭരണനിര്‍വഹണ ചുമതല ബോറിസിനു തന്നെയായിരിക്കും എന്നാണ് ഔദ്യോഗിക അറിയിപ്പ്. നേരത്തെ ബ്രിട്ടീഷ് രാജകുമാരന്‍ ചാള്‍സിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹവും നിലവില്‍ ഐസൊലേഷനില്‍ ആണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ