കൊവിഡ് 19: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി
COVID-19
കൊവിഡ് 19: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി
ന്യൂസ് ഡെസ്‌ക്
Tuesday, 7th April 2020, 7:25 am

ലണ്ടന്‍: കൊവിഡ് 19 രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് അദ്ദേഹത്തെ ഐ.സി.യു വിലേക്ക് മാറ്റിയതെന്നും മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്നും വക്താവ് അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുന്നതിന് മുമ്പായി തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രധാനമന്ത്രിക്ക് ഓക്‌സിജന്‍ നല്‍കിയതായി ബി.ബി.സി പൊളിറ്റിക്കല്‍ ലേഖകന്‍ ക്രിസ് മേസണ്‍ പറഞ്ഞു.

വിദേശകാര്യ മന്ത്രി ഡൊമിനിക് റാബ് പ്രധാനമന്ത്രിയുടെ ചുമതല വഹിക്കും.

”തിങ്കളാഴ്ചപ ഉച്ചകഴിഞ്ഞ്, പ്രധാനമന്ത്രിയുടെ നില വഷളായി, അദ്ദേഹത്തിന്റെ മെഡിക്കല്‍ സംഘത്തിന്റെ ഉപദേശപ്രകാരം അദ്ദേഹത്തെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പ്രധാനമന്ത്രിക്ക് മികച്ച പരിചരണം ലഭിക്കുന്നുണ്ട്, എല്ലാ എന്‍.എച്ച്.എസ് ഉദ്യോഗസ്ഥര്‍ക്കും അവരുടെ കഠിനാധ്വാനത്തിനും അര്‍പ്പണബോധത്തിനും നന്ദി.’ ഔദ്യോഗികക്കുറിപ്പില്‍ അറിയിച്ചു.

തുടര്‍ച്ചയായി രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി 55 കാരനായ ബോറിസ് ജോണ്‍സനെ ഞായറാഴ്ചയാണ് സെന്റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിത്. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കൊവിഡ് സ്ഥിരീകരിച്ച് 10 ദിവസത്തിനു ശേഷമാണ് ബോറിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

മാര്‍ച്ച് 27 നാണ് ബോറിസ് ജോണ്‍സണ്‍ തനിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ഔദ്യോഗികമായി അറിയിച്ചത്. ഇതിനു ശേഷം ഡൗണിംഗ് സ്ട്രീറ്റിലെ ഫ്ളാറ്റില്‍ സ്വയം ഐസൊലേഷനില്‍ കഴിയുകയായിരുന്നു ഇദ്ദേഹം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ