കൊറോണയില്‍ കുടുങ്ങി സമാര്‍ട്ട് ഫോണ്‍ ബിസിനസും; വൈറസ് ബാധ ബിസിനസിനെ ബാധിച്ചുവെന്ന് 'ക്വാല്‍ക്കം'
TechNews
കൊറോണയില്‍ കുടുങ്ങി സമാര്‍ട്ട് ഫോണ്‍ ബിസിനസും; വൈറസ് ബാധ ബിസിനസിനെ ബാധിച്ചുവെന്ന് 'ക്വാല്‍ക്കം'
ന്യൂസ് ഡെസ്‌ക്
Thursday, 6th February 2020, 12:32 pm

ബീജിങ്ങ്: ചൈനയില്‍ പടര്‍ന്നു പിടിച്ച കൊറോണ വൈറസ് സ്മാര്‍ട്ട് ഫോണ്‍ ബിസിനസിനെയും പ്രകടമായി ബാധിച്ചുവെന്ന് ക്വാല്‍ക്കം.ക്വാല്‍ക്കത്തിന്റെ ഫിനാന്‍സ് ഓഫീസര്‍ ആകാശ് പല്‍ക്കീവാല നിക്ഷേപകരുമായി നടത്തിയ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൊബൈല്‍ ഫോണുകളെ മറ്റ് വയര്‍ലസ് സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്ന മോഡത്തിന്റെ ലോകത്തിലെ ഏറ്റവും വലിയ നിര്‍മ്മാതാക്കളാണ് ക്വല്‍ക്കം കമ്പനി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അപ്രതീക്ഷിതമായി ചൈനയില്‍ കൊറോണ പടര്‍ന്നു പിടിച്ചത് അന്തരാഷ്ട്ര മാര്‍ക്കറ്റില്‍ സ്മാര്‍ട്ട് ഫോണ്‍ ബിസിനസില്‍ 3.75 ശതമാനം ഇടിവ് ഉണ്ടാക്കിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഉത്പന്നങ്ങളുടെ ഡിമാന്‍ഡിനെയും സപ്ലൈ ചെയിനിനെയും പ്രതിലോമമായി ചൈനയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്നുണ്ടായ അനിശ്ചിതാവസ്ഥ ബാധിച്ചിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ചൈനയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് അഞ്ഞൂറോളം പേരാണ് മരണപ്പെട്ടത്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.