എഡിറ്റര്‍
എഡിറ്റര്‍
യെമനില്‍ സൗദിയുടെ അതിക്രമങ്ങള്‍ കണ്ട് മിണ്ടാതിരിക്കാന്‍ കഴിയില്ല: സൗദിയ്ക്കും മ്യാന്‍മറിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ജെറമി കോര്‍ബിന്‍
എഡിറ്റര്‍
Thursday 28th September 2017 11:17am

ലണ്ടന്‍:ലോകത്തിന്റെ വിവിധ മേഖലളില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ ആളികത്തിക്കാനല്ല അത് പരിഹരിക്കുന്നതിനായിരിക്കും തന്റെ പാര്‍ട്ടിയുടെ മുന്‍തൂക്കമെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജേര്‍മി കോര്‍ബിന്‍. ബുധാനാഴ്ച ബ്രിട്ടനില്‍ വെച്ച് നടന്ന ലേബര്‍ പാര്‍ട്ടിയുടെ കോണ്‍ഫറന്‍സിലായിരുന്നു അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

സൗദി അറേബ്യയുടെ യെമനിനുമേലുള്ള ക്രൂരമായ യുദ്ധവും റോഹിങ്ക്യനുകള്‍ മ്യാന്‍മറില്‍ നേരിടുന്ന അതിക്രമങ്ങളും അദ്ദേഹം അപലപിച്ചു. ഇത്തരം അതിക്രമങ്ങള്‍ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു ലേബര്‍ പാര്‍ട്ടി നേതാവ് പ്രധാനമന്ത്രിയായാല്‍ സമാധാനവും മനുഷ്യാവകാശത്തിനും പ്രാധാന്യം നല്‍കികൊണ്ടുള്ള വിദേശ നയമാണ് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.

ലോകമെമ്പാടുമുള്ള സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ബ്രിട്ടന് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭീകരവാദത്തെതുടര്‍ന്ന്് കഷ്ടപെടുന്നവരെ സഹായിക്കാന്‍ ബ്രിട്ടന്‍ മുന്നിട്ടിറങ്ങണമെന്നും നിരവധി പേര്‍ ലോക വ്യാപകമായി യുദ്ധത്തെതുടര്‍ന്നും ഭീകരവാദത്തെതുടര്‍ന്നും പട്ടിണി അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


Also Read ‘ആരും മറക്കരുത്, ഇന്ത്യയുടേത് ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥ’; യശ്വന്ത് സിന്‍ഹയെ തള്ളി രാജ്‌നാഥ് സിംഗ്


‘യെമനില്‍ സൗദി നടത്തുന്ന ക്രൂരതകള്‍ കണ്ടിട്ട് തങ്ങള്‍ക്ക് മിണ്ടാതിരിക്കാന്‍ കഴിയില്ലെന്നും ഈജിപ്തിലെയോ അല്ലെങ്കില്‍ ബഹ്‌റൈനിലെയോ ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതും കോംഗോയില്‍ സമാധാന ജീവിതം തകര്‍ക്കുന്നതും കണ്ടിട്ട് ഞങ്ങള്‍ നിശബ്ദരായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മ്യാന്മാറിലെ റോഹിങ്ക്യക്കെതിരായ അക്രമത്തെ അവസാനിപ്പിക്കാന്‍ എത്രയും പെട്ടന്ന് നടപടിയെടുക്കാന്‍ ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും വക്താവായ ആങ് സാന്‍ സൂക്കിയോട് അഭ്യര്‍ത്ഥിക്കുന്നെന്നും അദ്ദേഹം തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി.

Advertisement