യുവതിയെ ആക്രമിച്ച പോലിസുകാരന്റെ മകനെ അറസ്റ്റ് ചെയ്തു
National
യുവതിയെ ആക്രമിച്ച പോലിസുകാരന്റെ മകനെ അറസ്റ്റ് ചെയ്തു
ന്യൂസ് ഡെസ്‌ക്
Friday, 14th September 2018, 11:10 pm

ന്യൂദല്‍ഹി: ദല്‍ഹിയില്‍ സബ് ഇന്‍സ്പെക്ടറുടെ മകന്‍ യുവതിയെ ആക്രമിക്കുന്ന വീഡിയോ വയറല്‍ ആയിരുന്നു. ദൃശ്യത്തില്‍ കണ്ട യുവാവിനെ ദല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തു.നാര്‍ക്കോട്ടിക്ക് സെല്‍ എ.എസ്.ഐ അശോക് സിംഗ് തോമറിന്റെ മകന്‍ രോഹിത് തോമറിനെതിരെ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.


ALSO READ: ജെ.എന്‍.യു തെരഞ്ഞെടുപ്പ് അവസാനിച്ചു, വോട്ടെണ്ണല്‍ ഉടന്‍; ജയപ്രതീക്ഷയോടെ അംബേദ്കറൈറ്റ്, ഇടത് സംഘടനകൾ


തൊമര്‍ തന്റെ പൂര്‍വ്വകാമുകിയെയാണ് നിലത്തിട്ട ശേഷം തല്ലി അവശയാക്കിയത്. പെണ്‍കുട്ടിയും വീഡിയോ പകര്‍ത്തുന്ന ആളും ഇയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ മര്‍ദ്ദനം തുടര്‍ന്നു.


ALSO READ: നാക്ക് വിസിറ്റിന്റെ പേരില്‍ പോണ്ടിച്ചേരി സര്‍വകലാശാലയില്‍ ഹൈന്ദവവല്‍ക്കരണം; നാക്ക് അധികൃതരോട് നുണ പറയാനും നിര്‍ദേശം


കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് ഈ വിഷയത്തില്‍ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തിരുന്നു.ദല്‍ഹി നഗരത്തില്‍ ഒരു ബി.പി.ഒ സെന്ററില്‍ വെച്ചായിരുന്നു പെണ്‍കുട്ടിക്ക് മര്‍ദ്ദനമേറ്റത്. രോഹിത്ത് ഈ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ്. ഇയാളുടെ സുഹൃത്ത് അലി ഹസന്റെ ആണ് സ്ഥാപനം.