എഡിറ്റര്‍
എഡിറ്റര്‍
24കാരിയെ ലൈംഗികമായി പീഡിപ്പിച്ച സിദ്ധന്‍ അറസ്റ്റില്‍
എഡിറ്റര്‍
Monday 3rd April 2017 12:58pm

ചെന്നൈ: 24കാരിയായ യുവതിയെ ലൈംഗികമായി അധിക്ഷേപിച്ച സിദ്ധന്‍ അറസ്റ്റില്‍. അണ്ണാമലൈ സിദ്ധര്‍ എന്നറിയപ്പെടുന്ന 59കാരനാണ് അറസ്റ്റിലായത്.

കഴിഞ്ഞ അഞ്ചുവര്‍ഷമായി ഗുഡുവഞ്ചേരിയിലെ അണ്ണ നഗര്‍ എന്ന ആശ്രമം നടത്തുകയായിരുന്നു ഇദ്ദേഹം. ഓണ്‍ലൈനിലൂടെ പരസ്യം നല്‍കിയായിരുന്നു ഇയാള്‍ ആളുകളെ തന്നിലേക്ക് ആകര്‍ഷിച്ചത്.

മൈഗ്രെയ്ന്‍ രോഗിയായ യുവതി മുത്തശ്ശിയുടെ നിര്‍ദേശപ്രകാരമാണ് ഇയാളുടെ അരികിലെത്തിയത്. ഇരുവരോടുമായി അല്പസമയം സംസാരിച്ച സിദ്ധന്‍ യുവതിയോട് പിറ്റേദിവസം തനിച്ചുവരാനായി ആവശ്യപ്പെട്ടു.

ഇതുപ്രകാരം പിറ്റേദിവസം ആശ്രമത്തിലെത്തിയ യുവതിയെ സിദ്ധന്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. താനിതു പൊതുസമൂഹത്തിനുമുമ്പില്‍ വിളിച്ചുപറയുമെന്ന് യുവതി ഭീഷണിപ്പെടുത്തിയപ്പോള്‍ തന്റെ ശക്തി ഉപയോഗിച്ച് യുവതിയുടെ മകനെ തളര്‍ത്തിക്കിടത്തുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി.


Must Read: ബംഗളൂരുവിലെ അറവുശാലകള്‍ പൂട്ടിക്കാനുള്ള സമരത്തിന് ആര്‍.എസ്.എസ് നിയോഗിച്ചത് ബലാത്സംഗക്കേസില്‍ ആരോപണവിധേയനായ വിവാദ സ്വാമിയെ


ഭര്‍ത്താവിനെ വാടക്കൊലയാളിയെ ഉപയോഗിച്ച് കൊലപ്പെടുത്തുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നു.

ഭീഷണികേട്ടു ഭയന്ന യുവതി ഇക്കാര്യം ആരോടും പറഞ്ഞില്ല. എന്നാല്‍ യുവതിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ട ഭര്‍ത്താവ് ചോദിച്ചതിനെ തുടര്‍ന്നാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് സിദ്ധനെതിരെ പരാതി നല്‍കുകയായിരുന്നു.

Advertisement