ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
National
പെണ്‍കുട്ടിക്ക് പൊലീസുകാരന്റെ മകന്റെ ക്രൂരപീഡനം; വീഡിയോ പുറത്ത് വന്നതോടെ കേസ്
ന്യൂസ് ഡെസ്‌ക്
Friday 14th September 2018 5:57pm

ന്യൂദല്‍ഹി:പെണ്‍കുട്ടിയെ ക്രൂരമായി ശാരീരോകപദ്രവമേല്‍പ്പിച്ച പൊലീസുകാരന്റെ മകനെതിരെ ദല്‍ഹി പൊലീസ് കേസെടുത്തു. മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.


ALSO READ: മുഹമ്മദ് റിയാസിനെ ആര്‍.എസ്.എസ് വേഷത്തില്‍ പ്രചരിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തു


നാര്‍ക്കോട്ടിക്ക് സെല്‍ എ.എസ്.ഐ അശോക് സിംഗ് തോമറിന്റെ മകന്‍ രോഹിത് തോമറിനെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ദല്‍ഹി നഗരത്തില്‍ ഒരു ബി.പി.ഒ സെന്ററില്‍ വെച്ചായിരുന്നു പെണ്‍കുട്ടിക്ക് മര്‍ദ്ദനമേറ്റത്. 21കാരനായ രോഹിത്ത് ഈ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ്. ഇയാളുടെ സുഹൃത്ത് അലി ഹസന്റെ ആണ് സ്ഥാപനം.


ALSO READ: 2014ന് ശേഷം രണ്ടാമത്തെ മുസ്‌ലീം ചടങ്ങില്‍ പങ്കെടുത്ത് നരേന്ദ്ര മോദി; ലക്ഷ്യം തെരഞ്ഞെടുപ്പ്


എന്നാല്‍ എന്തിനാണ് രോഹിത് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചത് എന്ന് വ്യക്തമല്ല. രോഹിത്തിന്റെ പിതാവിനെ ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്നും, കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ദല്‍ഹി പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

Advertisement