എഡിറ്റര്‍
എഡിറ്റര്‍
ഇനി 16ാം വയസ്സില്‍ മുസ്‌ലിം ആണ്‍കുട്ടിക്കും വിവാഹം ചെയ്യാം; പുതിയ ഉത്തരവ് മുസ്‌ലിം മുന്നേറ്റത്തെ തടയാനെന്ന് ആക്ഷേപം
എഡിറ്റര്‍
Saturday 22nd June 2013 12:48pm

line18 വയസ്സ് തികയാത്തതിനാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നില്ലെന്ന് കാണിച്ച് നിരവധി പരാതികള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് ഇങ്ങിനെ ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും വകുപ്പ് തന്നെ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.പരാതി നല്‍കിയവര്‍ ശൈശവ വിവാഹ നിയമം ലംഘിച്ചവരാണെന്ന് വ്യക്തം. ഇത്തരക്കാര്‍ക്കെതിരെ ശൈശവ വിവാഹ നിരോധന നിമപ്രകാരം കേസെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.

linemuslim-boy

മുസ്‌ലിം വിവാഹപ്രായ മാനദണ്ഡം പുതുക്കി നിശ്ചയിച്ചുകൊണ്ട് തദ്ദേശ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് നിയമ വിരുദ്ധവും സാമൂഹിക മുന്നേറ്റം തടയുന്നതെന്നുമെന്നാണ് ആക്ഷേപം. മുസ്‌ലിം വിവാഹങ്ങള്‍ക്ക് മാത്രമായി പുറപ്പെടുവിച്ച ഉത്തരവിലൂടെ ആ സമുദായത്തിന്റെ സാമൂഹ്യ പുരോഗതി അട്ടിമറിക്കപ്പെടുമെന്നാണ് ആശങ്കയുയര്‍ന്നിട്ടുള്ളത്.

2013 ജൂണ്‍ നാലിന് തദ്ദേശ വകുപ്പ്് നല്‍കിയ ഉത്തരവ് രാജ്യത്തെ നിയമങ്ങളെ പരസ്യമായി ലംഘിച്ചുകൊണ്ടുള്ളതാണ്. 2006ലെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം 21 വയസ്സ് തികയാത്ത പുരുഷനും 16 വയസ്സ് തികയാത്ത സ്ത്രീയും വിവാഹം ചെയ്യുന്നത് നിയമവിരുദ്ധമാണ്.

Ads By Google

എന്നാല്‍ ഈ പ്രായ മാനദണ്ഡം മുസ്‌ലിം വിവാഹങ്ങളില്‍ പാലിക്കേണ്ടതില്ലെന്നാണ് തദ്ദേശവകുപ്പിന്റെ ഉത്തരവ്. ഇതിന് കാരണമായി ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നത് രണ്ട് കാര്യങ്ങളാണ്.  1957ല മുസ്‌ലീം വിവാഹ നിയമത്തില്‍ വിവാഹ സമയം പുരുഷന്‍മാര്‍ക്ക് 21 വയസ്സും സ്ത്രീക്ക് 18 വയസ്സും നിഷ്‌കര്‍ഷിച്ചിട്ടില്ല. 2006ലെ ശൈശവ വിവാഹ നിരോധന നിയമത്തില്‍ ഇത്തരം വിവാഹങ്ങള്‍ അസാധുവാണെന്ന് പറഞ്ഞിട്ടില്ല എന്നീ പഴുതുകള്‍ ചൂണ്ടിക്കാട്ടിയാണ് പുതിയ ഉത്തരവ്.

തദ്ദേശ വകുപ്പ് ഉത്തരവ് പ്രകാരം സ്ത്രീക്ക് മാത്രമല്ല, പുരുഷനും 16 വയസ്സായാല്‍ വിവാഹിതനാവാം. പുരുഷന് 21ഉം സ്ത്രീക്ക് 18ഉം നിഷ്‌കര്‍ഷിച്ചിട്ടില്ലെന്നും അതിനാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്. അപ്പോള്‍ സ്ത്രീയെപ്പോലെ തന്നെ പുരുഷനും പ്രായ മാനദണ്ഡം 16 എന്ന് വ്യക്തം.

2006ലെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം ഇത്തരം വിവാഹങ്ങള്‍ നടത്തുന്ന രക്ഷിതാക്കള്‍ക്കും വിവാഹം നടത്തിക്കൊടുത്തവര്‍ക്കുമെതിരെ കേസെടുത്ത് നിയമനടപിടകളുമായി മുന്നോട്ട് പോകണമെന്നാണ് ചട്ടം.

തദ്ദേശ വകുപ്പ് ഉത്തരവ് പ്രകാരം സ്ത്രീക്ക് മാത്രമല്ല, പുരുഷനും 16 വയസ്സായാല്‍ വിവാഹിതനാവാം. അപ്പോള്‍ സ്ത്രീയെപ്പോലെ തന്നെ പുരുഷനും പ്രായ മാനദണ്ഡം 16 എന്ന് വ്യക്തം.

ഇത്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാമെന്നും നിയമത്തില്‍ പറയുന്നു. 18 വയസ്സ് തികയാത്തതിനാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നില്ലെന്ന് കാണിച്ച് നിരവധി പരാതികള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് ഇങ്ങിനെ ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും വകുപ്പ് തന്നെ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

പരാതി നല്‍കിയവര്‍ ശൈശവ വിവാഹ നിയമം ലംഘിച്ചവരാണെന്ന് വ്യക്തം. ഇത്തരക്കാര്‍ക്കെതിരെ ശൈശവ വിവാഹ നിരോധന നിമപ്രകാരം കേസെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.

പകരം നിയമലംഘനത്തിന് സര്‍ക്കാര്‍ കൂട്ട് നില്‍ക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. തദ്ദേശ വകുപ്പിലെ രജിസ്ട്രാര്‍മാര്‍ ഇത് കര്‍ശനമായി പാലിക്കണമെന്ന് വ്യക്തമായ നിര്‍ദേശവും ഉത്തരവിലുണ്ട്.

2006ലെ ശൈശവ വിവാഹ നിയമം ലംഘിച്ച് വിവാഹം നടക്കുന്നത് മുസ്‌ലിം സമുദായത്തില്‍ മാത്രമാണെന്നാണ് സര്‍ക്കാര്‍ ഉത്തരവിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. മറ്റ് സമുദായങ്ങളിലും ഇത്തരം വിവാഹങ്ങള്‍ നടക്കുമ്പോള്‍ മുസ്‌ലിം സമുദായത്തെ മാത്രം നിയമലംഘകരായി ചിത്രീകരിക്കുന്നത് സമുദായത്തെ അപമാനിക്കുന്നതിനാണെന്ന് പല മുസ്‌ലിം നേതാക്കള്‍ക്കിടയിലും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

ഇനി വിവാഹം രജിസ്റ്റര്‍ ചെയ്യപ്പെടാതിരിക്കുന്ന അസൗകര്യം ഒഴിവാക്കാനാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചതെങ്കില്‍ ഈ സൗകര്യം എല്ലാ സമുദായക്കാര്‍ക്കും നല്‍കേണ്ടെയെന്നാണ് ഉയരുന്ന മറ്റൊരു ചോദ്യം.

ഉത്തരവിലെ മറ്റൊരു പ്രാധന പ്രശ്‌നം ഈ ഇളവ് നടപ്പാക്കുന്നതിന് ഒരു സമയ പരിധിയും വെച്ചിട്ടില്ലെന്നതാണ്. കഴിഞ്ഞ കാലങ്ങളിലെ വിവാഹം രജിസ്റ്റര്‍ ചെയ്യലാണ് ഉദ്ദേശമെങ്കില്‍ നിശ്ചിത സമയ പരിധി വരെയുള്ള വിവാഹങ്ങള്‍ക്കേ ഈ ഇളവ് ലഭ്യമാകൂവെന്ന് ഉത്തരവില്‍ വ്യക്തമാക്കാമായിരുന്നു.

എന്നാല്‍ ഇങ്ങിനെ ഒരു സമയ വരിധിയും ഉത്തരവിലെവിടെയും പറയുന്നില്ല. അതായത് വരും കാലങ്ങളിലും മുസ്‌ലിം വിവാഹങ്ങള്‍ നിയമം ലംഘിച്ച് നടത്താമെന്നും അതൊക്കെ രജിസ്റ്റര്‍ ചെയ്ത് നല്‍കുമെന്നുമാണ് ഉത്തരവ് പറയുന്നത്.

രാജ്യത്ത് ശൈശവ വിവാഹം വരുത്തിവെക്കുന്ന ദുരന്തങ്ങള്‍ തടയുന്നതിനാണ് വിവാഹത്തിന് സമയ പരിധി നിശ്ചയിച്ചുകൊണ്ട് സര്‍ക്കാര്‍ നിയമം കൊണ്ട് വന്നത്. നേരത്തെയുള്ള വിവാഹം കാരണം വിദ്യാഭ്യാസം തടസ്സപ്പെടുന്നത് ഒഴിവാക്കുക, കുടുംബ ജീവിതത്തില്‍ മാനസികവും ശാരീരികവുമായ ആരോഗ്യം ഉണ്ടാക്കുക, പെണ്‍കുട്ടികളെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കുക തുടങ്ങിയ വിവധ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് രാജ്യത്ത് നിയമനിര്‍മ്മാണം നടത്തിയത്.

ഇതിനെയെല്ലാം അട്ടിമറിക്കുന്ന രീതിയിലാണ് തദ്ദേശ വകുപ്പിന്റെ പുതിയ ഉത്തരവുണ്ടായിട്ടുള്ളത്. വിദ്യാഭ്യാസ രംഗത്ത് പിന്നാക്കാവസ്ഥയിലായിരുന്ന മുസ്‌ലിംകള്‍ അതിനെ അതിജീവിക്കാനുള്ള കഠിന പ്രയത്‌നം നടത്തിക്കൊണ്ടിരിക്കുന്ന സമയമാണിപ്പോള്‍. പുതിയ ഉത്തരവ് മുസ്‌ലിം സമുദായത്തിന്റെ ഈ മുന്നേറ്റം തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് സമുദായത്തിനുള്ളില്‍ നിന്ന് തന്നെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Advertisement