എഡിറ്റര്‍
എഡിറ്റര്‍
ബാബറി കേസിലെ വിധി അദ്വാനിയെ ഒതുക്കാന്‍; ബി.ജെ.പി നേതാവ് വിനയ് കത്യാര്‍
എഡിറ്റര്‍
Friday 21st April 2017 12:16pm

ന്യൂദല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി അടക്കമുള്ള നേതാക്കള്‍ക്കെതിരെ കുറ്റം ചുമത്തിയതില്‍ ഗൂഢാലോചനയുണ്ടെന്ന ആര്‍.ജെ.പി നേതാവ് ലാലുപ്രസാദ് യാദവിന്റെ പരാമര്‍ശത്തെ പിന്തുണച്ച് ബി.ജെ.പി നേതാവ് വിനയ് കത്യാര്‍.

അദ്വാനി രാഷ്ട്രപതിയാകാതിരിക്കാനുള്ള മോദിയുടെ ഗൂഢാലോചനയുടെ ഭാഗമാണിതെന്നായിരുന്നു ലാലുവിന്റെ പ്രതികരണം.

ലാലുവിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും പക്ഷേ അതില്‍ ശരിയുണ്ടായിരിക്കാം എന്നായിരുന്നു വിനയ് കത്യാരുടെ പ്രതികരണം. എങ്കിലും അതിനെ കുറിച്ച് ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നില്ലെന്നും കത്യാര്‍ പ്രതികരിച്ചു. കത്യാറും ബാബരി മസ്ജിദ് തകര്‍ക്കല്‍ കേസില്‍ വിചാരണ നേരിടേണ്ടവരില്‍ ഒരാളാണ്.

ഈ പ്രസ്താവനക്ക് പിന്നാലെയായിരുന്നു പാര്‍ട്ടി അദ്വാനിക്കൊപ്പമുണ്ടെന്ന അമിത് ഷായുടെ പ്രസ്താവന.

രാഷ്ട്രപതി പദവിയിലേക്ക് അദ്വാനിയെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ചില ചര്‍ച്ചകള്‍ നടന്നിരുന്നെന്നും ആ സാഹചര്യത്തില്‍ അദ്വാനിയെ അതില്‍ നിന്നും ഒഴിവാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഈ വിധിയെന്നായിരുന്നു ലാലു പ്രസാദ് യാദവിന്റെ പ്രതികരണം.


Dont Miss പാപ്പാത്തിച്ചോലയിലെ 2000 ഏക്കര്‍ കയ്യേറാന്‍ ഒത്താശ ചെയ്യുന്ന ദല്ലാളന്‍മാര്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നു: ബിനോയ് വിശ്വം 


ബി.ജെ.പിയും ആര്‍.എസ്.എസും വി.എച്ച്.പിയും വളരെ അപകടം പിടിച്ച പാര്‍ട്ടിയാണ്. അതുകൊണ്ട് തന്നെ അദ്വാനിയെ എളുപ്പത്തില്‍ ഒഴിവാക്കേണ്ടതിനെ കുറിച്ച് അവര്‍ ആലോചിച്ചു. ഈ വിധി തികച്ചും രാഷ്ട്രീപ്രേരിതമാണ്. ഞങ്ങള്‍ ഇതിനെ കുറിച്ച് കൂടുതലൊന്നും പറയുന്നില്ല. അവരുടെ പാര്‍ട്ടിക്കാര്‍ തന്നെ പറയട്ടെ- ഇതായിരുന്നു ലാലു പ്രസാദ് യാദവിന്റെ വാക്കുകള്‍.

Advertisement