എഡിറ്റര്‍
എഡിറ്റര്‍
അധികാരത്തില്‍ എത്തിയാല്‍ ആദ്യം മാറ്റം വരുത്തുക ജി.എസ്.ടിയിലെന്ന് രാഹുല്‍ ഗാന്ധി
എഡിറ്റര്‍
Monday 6th November 2017 10:30pm

നഹാന്‍: 2019ല്‍ അധികാരത്തില്‍ എത്തിയാല്‍ വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കുമെല്ലാം ദുരിതാശ്വാസമായി ജി.എസ്.ടിയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഹിമാചലിലെ നഹാനില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

28 ശതമാനം ജി.എസ്.ടിയാണ് സര്‍ക്കാര്‍ വാങ്ങുന്നത്, നികുതിയടക്കുക എന്നത് ഇന്ന് കൂടുതല്‍ സങ്കീര്‍ണമായെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസിന്റെ കൂടി സമ്മതത്തോടെയാണ് ജി.എസ്.ടി നടപ്പാക്കിയതെന്നാണ് ബി.ജെ.പി നേതാക്കളുടെ അവകാശവാദങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു ഈ പ്രസ്താവന.


Also Read ഇനിയും കിടന്ന് ഉരുളാതെ മണ്ടത്തരമാണെന്ന് സമ്മതിച്ചു കൂടെ; നോട്ട് നിരോധനത്തിന്റെ വാര്‍ഷികം ആഘോഷിക്കുന്നതിനെ പരിഹസിച്ച് മന്‍മോഹന്‍സിംഗ്


പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും രാഹുല്‍ ഗാന്ധി രംഗത്തെത്തി. തെരഞ്ഞെടുത്ത വിഷയങ്ങള്‍ മാത്രമാണ് മോദി സംസാരിക്കുന്നത്. അധികാരത്തില്‍ എത്തിയാല്‍ ലഭ്യമാക്കുമെന്ന് പറഞ്ഞ തൊഴിലുകള്‍ എവിടെയെന്നും അദ്ദേഹം ചോദിച്ചു. ഹിമാചലില്‍ മുഴുവന്‍ അഴിമതിയാണെന്നാണ് ബി.ജെ.പിയുടെ വാദം നീതി ആയോഗിന്റെ കണക്ക് പ്രകാരം ബി.ജെ.പി. ഭരിച്ച ഗുജറാത്തിനേക്കാള്‍ എത്രയോ മുന്നിലാണ് വികസനകാര്യത്തില്‍ ഹിമാചല്‍ എന്നും അദ്ദേഹം വ്യക്തമാക്കി.

ഹിമാചല്‍ പ്രദേശില്‍ അഴിമതി വളരെ കുറവാണ്. വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വശൈലി എന്നിവയിലും രാജ്യത്ത് മികച്ച പ്രകടനം കാഴ്ചവച്ചതായി രാഹുല്‍ പറഞ്ഞു. കോണ്‍്ഗ്രസ് ഭരിക്കുന്നിടത്ത് അഴിമതിയാണെന്നാണ് മോദി പറയുന്നത് എന്നാല്‍  വ്യപം അഴിമതി, ലളിത് മോഡി കുംഭകോണം അല്ലെങ്കില്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മറ്റേതെങ്കിലമൊരു  കുംഭകോണം എന്നിവയെ കുറിച്ച് ഒരു വാക്ക് അദ്ദേഹം സംസാരിക്കാറില്ലെന്നും രാഹുല്‍ പറഞ്ഞു.

Advertisement