സി.പി.ഐ.എം നേതാക്കളുടെ പങ്കാളികള്‍ക്കെതിരായ അധിക്ഷേപം; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
Kerala News
സി.പി.ഐ.എം നേതാക്കളുടെ പങ്കാളികള്‍ക്കെതിരായ അധിക്ഷേപം; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st September 2023, 8:29 pm

തിരുവനന്തപുരം: സി.പി.ഐ.എം നേതാക്കളുടെ പങ്കാളിമാര്‍ക്കെതിരെ
സൈബര്‍ അധിക്ഷേപം നടത്തിയ കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. തിരുവനന്തപുരം പാറശാല സ്വദേശി എബിനാണ് പിടിയിലായത്.

‘കോട്ടയം കുഞ്ഞച്ചന്‍’ എന്ന വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ ആയിരുന്നു അധിക്ഷേപം നടത്തിയത്.

തിരുവനന്തപുരം സൈബര്‍ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. എ.എ. റഹീം എം.പിയുടെ പങ്കാളി അമൃത റഹീം, അന്തരിച്ച സി.പി.ഐ.എം നേതാവ് പി ബിജുവിന്റെ പങ്കാളി ഹര്‍ഷ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ഇയാള്‍ പിടിയിലായത്.
ചിത്രങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് അപകീര്‍ത്തികരമായി പോസ്റ്റുകള്‍ പ്രചരിപ്പിച്ചെന്നാണ് ഇവരുടെ പരാതി.