ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
National
ആം ആദ്മി തളരുകയാണ്, കോണ്‍ഗ്രസ് അവര്‍ക്ക് ഓക്‌സിജന്‍ നല്‍കില്ല: അജയ് മാക്കന്‍
ന്യൂസ് ഡെസ്‌ക്
Wednesday 13th June 2018 3:37pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ്-എ.എ.പി സഖ്യവാര്‍ത്തകളെ നിഷേധിച്ച് മുന്‍ കേന്ദ്ര മന്ത്രിയും ദല്‍ഹി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവുമായ അജയ് മാക്കന്‍ രംഗത്തെത്തി. വയോണിന് അനുവദിച്ച ഇന്റര്‍വ്യൂവിലാണ് അജയ് മാക്കന്‍ നിലപാട് വ്യക്തമാക്കിയത്. എ.എ.പിയെ ആളുകള്‍ തിരസ്‌കരിച്ച് കൊണ്ടിരിക്കുകയാണെന്നും, അവര്‍ക്ക് രാഷ്ട്രീയ ഓക്‌സിജന്‍ നല്‍കാന്‍ കോണ്‍ഗ്രസ് മുതിരില്ലെന്നുമായിരുന്നു മാക്കന്റെ പ്രതികരണം.

പ്രതിപക്ഷ കക്ഷികളെ എല്ലാം ക്ഷണിച്ചുകൊണ്ട് കോണ്‍ഗ്രസ് തലസ്ഥാന നഗരിയില്‍ നടത്തുന്ന ഇഫ്താര്‍ വിരുന്നിലേക്ക് ആം ആദ്മി പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് ആര്‍ക്കും ക്ഷണമില്ല. ഇത് സഖ്യത്തില്‍ ആം ആദ്മി പാര്‍ട്ടി ഉണ്ടാവില്ല എന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

ആം ആദ്മി പാര്‍ട്ടിയുടെ വോട്ട് വിഹിതം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും, ഇത് അവര്‍ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാലാണെന്നും മാക്കന്റെ പ്രസ്താവനയിലുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭിന്നിച്ച് മത്സരിച്ചാല്‍ പ്രയോജനമില്ലെന്നും,ശക്തമായ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഏക സ്ഥാനാര്‍ത്ഥി ആണ് ബി.ജെ.പിയെ പ്രതിരോധിക്കാന്‍ നല്ലതെന്നും മാക്കന്‍ പറഞ്ഞു.

Advertisement