എഡിറ്റര്‍
എഡിറ്റര്‍
റോഹിംഗ്യകള്‍ക്ക് ഐ.എസ് ഐ.എസുമായി ബന്ധമുണ്ടെങ്കില്‍ അതിന്റെ തെളിവ് മോദി നല്‍കണം: കോണ്‍ഗ്രസ്
എഡിറ്റര്‍
Friday 22nd September 2017 11:03am

ന്യൂദല്‍ഹി: റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഐ.എസ്.ഐ.എസുമായി ബന്ധമുണ്ടെങ്കില്‍ അതിന്റെ തെളിവ് നരേന്ദ്രമോദി സര്‍ക്കാര്‍ പുറത്തുവിടണമെന്ന കോണ്‍ഗ്രസ്.

ഒരു വ്യക്തിക്ക് നേരെയും തെറ്റായ ആരോണങ്ങള്‍ ഉന്നയിക്കാന്‍ പാടില്ലെന്നും കോണ്‍ഗ്രസ് മുഖ്യ വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രസ്താവനയില്‍ പറഞ്ഞു.


Dont Miss കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അങ്ങനെ ആയിരിക്കുകയും ചെയ്യും; നിങ്ങള്‍ ടെററിസ്ഥാനാണ്; യു.എന്നിലെ പാക് പ്രധാനമന്ത്രിയുടെ ആരോപണങ്ങളെ പൊളിച്ചടുക്കി ഇന്ത്യ


ഇന്ത്യയില്‍ അഭയം വേണമെന്ന് പറയുന്ന റോഹിംഗ്യകള്‍ യഥാര്‍ത്ഥത്തില്‍ അഭയാര്‍ത്ഥികളല്ലെന്നും അനധികൃത കുടിയേറ്റക്കാരാണെന്നുമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സുര്‍ജേവാല.

മ്യാന്‍മാര്‍ തന്നെ അവര്‍ക്ക് അഭയം നല്‍കാമെന്ന് പറയുമ്പോള്‍ എന്തുകൊണ്ടാണ് അവരെ തിരിച്ചയക്കുന്നതിനെ ചിലര്‍ എതിര്‍ക്കുന്നതെന്നായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ ചോദ്യം.

അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലത്തിലാണ് റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഐ.എസ് ഐഎസുമായി ബന്ധമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്. ഇവര്‍ക്ക് രാജ്യത്ത് അഭയം നല്‍കുന്നത് രാജ്യസുരക്ഷയെ തന്നെ ബാധിക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

ഇതിനെതിരെയായിരുന്നു കോണ്‍ഗ്രസ് രംഗത്തെത്തിയത്. ഒരു വിഭാഗത്തിനോ അല്ലെങ്കില്‍ ഒരു വ്യക്തിക്കോ ഐസിസ് പോലുള്ള ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് എന്തെങ്കിലും തെളിവ് കേന്ദ്രത്തിന്റെ പക്കലുണ്ടെങ്കില്‍ അവര്‍ അത് പുറത്തുവിടാന്‍തയ്യാറാകണമെന്നായിരുന്നു സുര്‍ജേവാല പറഞ്ഞത്.

ആര്‍ക്കെങ്കിലും ഐ.എസ്.ഐ.എസുമായി ബന്ധമുണ്ടെങ്കില്‍ നമ്മുടെ നിയമം അനുശാസിക്കുന്ന നടപടി അവര്‍ക്കെതിരെ എടുക്കണം. നാടുകടത്തിയാല്‍ പോര. അതുകൊണ്ട് ഇത്തരം തെളിവുകള്‍ കൈവശമുണ്ടെങ്കില്‍ അത് പുറത്തുവിടാനുള്ള നടപടി മോദി സ്വീകരിക്കണമെന്നും സുര്‍ജേവാല പറഞ്ഞു.

Advertisement