ബംഗാളില്‍ കോണ്‍ഗ്രസ്, തൃണമൂല്‍ നേതാക്കള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു
national news
ബംഗാളില്‍ കോണ്‍ഗ്രസ്, തൃണമൂല്‍ നേതാക്കള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th March 2022, 7:50 am

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസിന്റെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും കൗണ്‍സിലര്‍മാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു.

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ പാനിഹാട്ടി മുനിസിപ്പാലിറ്റിയിലെ തൃണമൂല്‍ കൗണ്‍സിലറായിരുന്ന അനുപം ദത്തയും പുരുലിയ ജില്ലയിലെ ജല്‍ദ മുനിസിപ്പാലിറ്റിയിലെ കോണ്‍ഗ്രസ് കൗണ്‍സിലറായ തപന്‍ കാണ്ടുവുമാണ് കൊല്ലപ്പെട്ടത്.

വളര്‍ത്തുനായയ്ക്ക് മരുന്ന് വാങ്ങി മടങ്ങുന്നതിനിടെയാണ് ബൈക്കിലെത്തിയ അജ്ഞാതര്‍ അദ്ദേഹത്തിന് നേരെ വെടിവെച്ചത്. മൂന്ന് തവണയാണ് വെടി വെച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

നടക്കാനിറങ്ങിയപ്പോഴാണ് തപന്‍ കാണ്ടുവിന് നേരെ അജ്ഞാത സംഘം വെടിയുതിര്‍ത്തത്. ബൈക്കിലെത്തിയ അജ്ഞാതര്‍ വെടി വെയ്ക്കുകയായിരുന്നു.

Content Highlights:  congress, trinamool leaders was shot dead