കേരള ട്രാന്‍സ്ജെന്റേഴ്സ് കോണ്‍ഗ്രസ്; ട്രാന്‍സ്ജെന്റേഴ്സുകള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് സംഘടന രൂപീകരിച്ചു
kERALA NEWS
കേരള ട്രാന്‍സ്ജെന്റേഴ്സ് കോണ്‍ഗ്രസ്; ട്രാന്‍സ്ജെന്റേഴ്സുകള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് സംഘടന രൂപീകരിച്ചു
ന്യൂസ് ഡെസ്‌ക്
Wednesday, 10th June 2020, 10:09 pm

തിരുവനന്തപുരം: ട്രാന്‍സ്ജെന്റേഴ്സുകള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് സംഘടന രൂപീകരിച്ചു. കേരള ട്രാന്‍സ്ജെന്റേഴ്സ് കോണ്‍ഗ്രസ് എന്നാണ് സംഘടനയുടെ പേര്. സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനം കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിച്ചു. കെ.പി.സി.സി ആസ്ഥാനത്താണ് പരിപാടി നടന്നത്.

സംഘടന ലോഗോ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനാവരണം ചെയ്തു. ഐ.ഡി കാര്‍ഡ് വിതരണം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു.

കോണ്‍ഗ്രസ് ചരിത്രത്തിലെ നാഴികകല്ലാണിത്.  ട്രാന്‍സ്ജെന്റേഴ്സ്‌സിനെ മുഖ്യധാരയിലെത്തിക്കുകയാണ് ലക്ഷ്യമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ട്രാന്‍സ്‌ജെന്റേഴ്‌സുകാരുടെ പ്രശ്‌നങ്ങള്‍ മനുഷ്യാവകാശ പ്രശ്‌നമായിട്ടാണ് കോണ്‍ഗ്രസ് കാണുന്നത്. അതിന് പരിഹാരം കാണാന്‍ നാം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. ട്രാന്‍സ്‌ജെന്റേഴ്‌സുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയെന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളേയും നിരാലംബരേയും എന്നും ചേര്‍ത്ത് നിര്‍ത്തിയ പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

കേരള പ്രദേശ് ട്രാന്‍സ്ജെന്റേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി അരുണിമ സുള്‍ഫിക്കറിനെയും, സെക്രട്ടറിയായി നക്ഷത്ര വി കുറുപ്പിനേയും കെ.പി.സി.സി പ്രസിഡന്റ് നിയമിച്ചതായി ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാര്‍ അറിയിച്ചു.

വൈസ് പ്രസിഡന്റ്,ജനറല്‍ സെക്രട്ടറി, സെക്രട്ടറി,ജോയിന്റ് സെക്രട്ടറി,ട്രഷറര്‍ എന്നിവര്‍ക്ക് പുറമെ 15 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയേയും തെരഞ്ഞെടുത്തു.

സംസ്ഥാന വൈസ് പ്രസിഡന്റായി ഫൈസല്‍ ഫൈസു,ദേവൂട്ടി ഷാജി,ജനറല്‍ സെക്രട്ടറി നക്ഷത്ര വി.കുറുപ്പ്, രാഗ രജ്ഞിനി സെക്രട്ടറി, ബിനോയ്,ദീപാ റാണി എന്നിവര്‍ ജോയിന് സെക്രട്ടറിമാരായും നിയ കുക്കുവിനെ ട്രഷററായും തെരഞ്ഞെടുത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ