ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Rajyasabha Elections
രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ തെരഞ്ഞെടുപ്പ്; ഉപരാഷ്ട്രപതിയുടെ ചായസല്‍ക്കാരത്തില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്
ന്യൂസ് ഡെസ്‌ക്
Friday 10th August 2018 10:17am

ന്യൂദല്‍ഹി: രാജ്യസഭ ഉപാദ്ധ്യക്ഷനെ തെരഞ്ഞെടുത്തതിലെ കോണ്‍ഗ്രസ് വിയോജിപ്പ് തുടരുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതിന്റെ തുടര്‍ച്ചയായി ഉപരാഷ്ട്രപതിയുടെ ചായസല്‍ക്കാരം കോണ്‍ഗ്രസ് ബഹിഷ്‌കരിക്കുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാനായി ജെ.ഡി.യു എം.പി യായ ഹരിവംശ് സിംഗ് ഇന്ന് ചുമതലയേല്‍ക്കുകയാണ്. ഇതിന്റെ ഭാഗമായി പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ഒരുക്കുന്ന ചായ സല്‍ക്കാരത്തില്‍ നിന്നാണ് കോണ്‍ഗ്രസ് വിട്ട് നില്‍ക്കുന്നത്.

അതേസമയം ചായസല്‍ക്കാരത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന് കാരണം വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല.


ALSO READ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ മുന്നണിയില്‍ ചേരില്ല: അരവിന്ദ് കെജ്‌രിവാള്‍


രാജ്യസഭാ ഉപാധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഹരിവംശ് നാരായണ്‍ സിംഗിനു ജയം. 125 വോട്ടുകള്‍ നേടിയാണ് ഹരിവംശ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്. 105 വോട്ടുകളാണ് പരാജയപ്പെട്ട ബി.കെ. ഹരിപ്രസാദ് നേടിയത്. ബി.ജെ.ഡിയുടെയും ടി.ആര്‍.എസിന്റെയും വോട്ട് എന്‍.ഡി.എ നേടിയിരുന്നു.

മെഷീനില്‍ തങ്ങളുടെ വോട്ട് രേഖപ്പെടുത്താന്‍ സാധിച്ചില്ലെന്നും മെഷീനിന്റെ പ്രവര്‍ത്തനത്തില്‍ പാകപ്പിഴയുണ്ടെന്നും കാണിച്ച് ചില എം.പിമാര്‍ പരാതി ഉന്നയിച്ചതിനെത്തുടര്‍ന്ന് രണ്ടാം വട്ടവും വോട്ടെടുപ്പു നടത്തുകയായിരുന്നു.

പി.ജെ. കുര്യന്റെ വിരമിക്കല്‍ സൃഷ്ടിച്ച ഒഴിവിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പു നടന്നത്. രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് എന്‍.ഡി.എ അംഗത്തെ എത്തിക്കാനുള്ള ശ്രമത്തിനാണ് ഫലം കണ്ടിരിക്കുന്നത്. ബിജു ജനതാദളും തെലങ്കാന രാഷ്ട്ര സമിതിയും പിന്തുണയ്ക്കുമെന്ന് ഉറപ്പായതോടെ എന്‍.ഡി.എ വിജയം ഉറപ്പിച്ചിരുന്നു.


ALSO READ: ദല്‍ഹിയില്‍ കാര്‍ തല്ലിത്തകര്‍ത്ത കന്‍വാര്‍ യാത്രികരിലൊരാളെ പിടികൂടി


എന്‍.സി.പിയും ഡി.എം.കെയും മത്സരരംഗത്തേക്കില്ലെന്ന് ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഹരിപ്രസാദിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

നേരത്തേ വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചിരുന്നു. ഹരിവംശിന് പിന്തുണ നല്‍കാന്‍ താല്‍പര്യമില്ലാത്തതിനാലും, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണയന്വേഷിച്ച് രാഹുല്‍ നേരിട്ടു വിളിക്കാന്‍ തയ്യാറാകാഞ്ഞതിനാലുമാണ് ബഹിഷ്‌കരണമെന്ന് ആം ആദ്മി വക്താക്കള്‍ പറഞ്ഞിരുന്നു.

Advertisement