ജമ്മുവില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം: ഫാറൂഖ് അബ്ദുള്ളയെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ്
D' Election 2019
ജമ്മുവില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം: ഫാറൂഖ് അബ്ദുള്ളയെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ്
ന്യൂസ് ഡെസ്‌ക്
Wednesday, 20th March 2019, 3:59 pm

ശ്രീനഗര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജമ്മുകാശ്മീരില്‍ സഖ്യമുണ്ടാക്കി കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും. രാജ്യതാത്പര്യം മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു സഖ്യമെന്നും മതേതര ശക്തികളെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യമാണ് മുന്നിലുള്ളതെന്നും ഇരുപാര്‍ട്ടികളും പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും നാഷണല്‍ കോണ്‍ഫറന്‍സ് തലവന്‍ ഫാറൂഖ് അബ്ദുള്ളയും ഒരുമിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകരെ കണ്ടത്.


നീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍


ജമ്മു, ഉദംപൂര്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി ശ്രീനഗറിലും മത്സരിക്കും. ആനന്ദ്‌നഗ്, ബാരാമുള്ള സീറ്റുകളില്‍ കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും തമ്മില്‍ സൗഹൃദമത്സരമായിരിക്കും ഉണ്ടാകുക. ലഡാക്കിലെ ലോകസഭാ സീറ്റുമായി ബന്ധപ്പെട്ട് ഇരുപാര്‍ട്ടികളും ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു.

2018 ജൂണില്‍ പി.ഡി.പിയുമായുള്ള സഖ്യത്തില്‍ നിന്നും ബി.ജെ.പി പിന്‍വാങ്ങിയതോടെ സംസ്ഥാനത്ത് സത്യപാല്‍ മാലിക്കിന്റെ നേതൃത്വത്തില്‍ ഗവര്‍ണ്ണര്‍ ഭരണം വരികയായിരുന്നു.

പിന്നീട് ബദ്ധവൈരികളായവ പി.ഡി.പി-നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസിനോടൊപ്പം സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം നേടിയിരുന്നു.

എന്നാല്‍ ഗവര്‍ണ്ണര്‍ ഉടന്‍ നിയമസഭ പിരിച്ചു വിടുകയായിരുന്നു. ഇതിനു ശേഷം സംസ്ഥാനത്ത് ഗവര്‍ണ്ണര്‍ ഭരണത്തിന്റെ കാലാവധി അവസാനിച്ചപ്പോള്‍ രാഷ്ട്രപതി ഭരണം നിലവില്‍ വരികയും ചെയ്തിരുന്നു.