എഡിറ്റര്‍
എഡിറ്റര്‍
‘നേരിടേണ്ടത് മോദിയേയും അമിത് ഷായേയും’;കോണ്‍ഗ്രസ് മാറ്റത്തിന് തയ്യാറാകണമെന്ന് ജയറാം രമേശ്
എഡിറ്റര്‍
Monday 7th August 2017 10:09pm

ന്യൂദല്‍ഹി: മോദിയും അമിത് ഷായും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ നേതാക്കളുടെ കൂട്ടായ പരിശ്രമം വേണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജയറാം രമേശ്. കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് പ്രതിസന്ധിയിലാണെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജയറാം രമേശ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് നിലനില്‍ക്കാന്‍ നേതാക്കള്‍ പരുവപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.


Also Read:ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് ബോംബുകള്‍ പിടിച്ചെടുത്തു; വിവരം നല്‍കിയത് പ്രതിയുടെ അച്ഛന്‍


‘ മോദിയോടും അമിത് ഷായോടുമാണ് എതിരിടേണ്ടത്. അവരുടെ ചിന്തയും പ്രവൃത്തിയുമെല്ലാം വ്യത്യസ്തമാണ്. പാര്‍ട്ടിയുടെ സമീപനം മാറേണ്ടതുണ്ട്.’

പാര്‍ട്ടി രൂക്ഷമായ പ്രതിസന്ധിയിലാണെന്ന് പറഞ്ഞ ജയറാം, പഴയ മുദ്രാവാക്യങ്ങള്‍ ഇനി വിലപ്പോവില്ലെന്നും രാഹുല്‍ ഗാന്ധിയില്‍ പ്രതീക്ഷയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

Advertisement