തീവ്രഹിന്ദുവികാരം ആളിക്കത്തിക്കാന്‍ യോഗി ആദിത്യനാഥ് കേരളത്തിലേക്ക്; സംഘാടകസമിതിയില്‍ കോണ്‍ഗ്രസ്- മുസ്‌ലിം ലീഗ് നേതാക്കള്‍
kERALA NEWS
തീവ്രഹിന്ദുവികാരം ആളിക്കത്തിക്കാന്‍ യോഗി ആദിത്യനാഥ് കേരളത്തിലേക്ക്; സംഘാടകസമിതിയില്‍ കോണ്‍ഗ്രസ്- മുസ്‌ലിം ലീഗ് നേതാക്കള്‍
ന്യൂസ് ഡെസ്‌ക്
Friday, 7th December 2018, 9:31 pm

കാസര്‍കോട്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന ഹിന്ദുസമാജത്തിന്റെ സംഘാടക സമിതിയില്‍ ലീഗ് -കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസ് നേതാവായ ബദിയടുക്ക ഗ്രാമപഞ്ചായത്ത് അധ്യക്ഷന്‍ കെ.എന്‍ കൃഷ്ണഭട്ടും മുസ്‌ലിം ലീഗ് നേതാവായ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എല്‍ പുണ്ടരികാക്ഷയുമാണ് സംഘാടക സമിതിയുടെ ഭാരവാഹിത്വം വഹിക്കുന്നത്.

ALSO READ: റിപ്പബ്ലിക് ടി.വിയുടെ സര്‍വേഫലവും കോണ്‍ഗ്രസിനൊപ്പം, ബി.ജെ.പിയെ കാത്തിരിക്കുന്നത് തിരിച്ചടി; തെലങ്കാനയില്‍ ടി.ആര്‍.എസ് തന്നെ, എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കാണാം

ഡിസംബര്‍ 16 ന് കാസര്‍കോഡ് മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലാണ് യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന ഹിന്ദു സമാജോത്സവം. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തീവ്ര ഹിന്ദു വികാരം സൃഷ്ടിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

പുണ്ടരികാക്ഷ

പരിപാടിയുടെ സംഘാടക സമിതി വൈസ് ചെയര്‍മാന്‍മാരായാണ് കോണ്‍ഗ്രസിന്റെയും ദളിത് ലീഗിന്റെയും നേതാക്കളായ കൃഷ്ണഭട്ടും പുണ്ടരികാക്ഷയും പ്രവര്‍ത്തിക്കുന്നത്.

കൃഷ്ണഭട്ട്

കഴിഞ്ഞ വര്‍ഷം ബദിയടുക്കയില്‍ വി.എച്ച്.പി നേതാവ് സ്വാതി സരസ്വതി പങ്കെടുത്ത ഹിന്ദുസമാജോത്സവത്തിലും കോണ്‍ഗ്രസ് നേതാവായ കൃഷ്ണഭട്ട് പങ്കെടുത്തിരുന്നു. യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന ഹിന്ദു സമാജോത്സവിന്റെ സംഘാടക സമിതി ഭാരവാഹികളായി രണ്ട് നേതാക്കള്‍ പങ്കെടുക്കുന്നതോടെ യു.ഡി.എഫ് പ്രതിരോധത്തിലായിരിക്കുകയാണ്.

ALSO READ: വിശ്വ ഹിന്ദു പരിഷത്തിന്റെ സമ്മേളനത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് അദ്ധ്യക്ഷനായ സംഭവം; ഇനി ആവര്‍ത്തിക്കില്ലെന്ന് വിവാദത്തില്‍പെട്ട കോണ്‍ഗ്രസ് നേതാവ്

തീവ്രഹിന്ദുവികാരം ആളികത്തിച്ച് കേരളത്തിലടക്കം ബി.ജെ.പിയുടെ വളര്‍ച്ച ലക്ഷ്യം വെക്കുന്നതാണ് പരിപാടി.

WATCH THIS VIDEO: