എഡിറ്റര്‍
എഡിറ്റര്‍
തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് എം.പി കേസ് വാദിക്കും
എഡിറ്റര്‍
Monday 13th November 2017 6:41pm

 

ആലപ്പുഴ: കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട ഗതാഗത മന്ത്രി തോമസ്ചാണ്ടിക്കെതിരെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം നടത്തുന്നതിനിടെ മന്ത്രിക്കുവേണ്ടി കേസ് വാദിക്കാന്‍ കോണ്‍ഗ്രസ് എം.പി രംഗത്ത്. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായ വിവേക് തന്‍ഖയാണ് തോമസ് ചാണ്ടിക്കുവേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുക.

ഇതിനായി തോമസ് ചാണ്ടി കൊച്ചിയില്‍ എത്തി. അതേസമയം അഭിഭാഷകനെന്ന നിലയിലാണ് താനെത്തിയതെന്നും കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലല്ലെന്നും വിവേക് തന്‍ഖ പറഞ്ഞു. വൈകീട്ട വിമാനത്താവളത്തിലെത്തിയ തന്‍ഖ മാതൃഭൂമി ന്യൂസിനോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനാണ് വിവക് തന്‍ഖ

അതേസമയം തന്‍ഖയുടെ നിലപാട് ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് വി.എം സുധീരന്‍ പ്രതികരിച്ചു. വിഷയം ഹൈക്കമാന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സുധീരന്‍ വ്യക്തമാക്കി.

Advertisement