എഡിറ്റര്‍
എഡിറ്റര്‍
‘ഒളിച്ചു കളി’ അവസാനിപ്പിച്ച് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഗുജറാത്തിലേക്ക് മടങ്ങുന്നു
എഡിറ്റര്‍
Sunday 6th August 2017 10:25pm


ബംഗളൂരു: കര്‍ണ്ണാടകയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഗുജറാത്ത് എം.എല്‍.എമാര്‍ നാട്ടിലേക്ക് മടങ്ങുന്നു. എംഎല്‍എമാരുടെ ആദ്യസംഘം നാളെ നാട്ടിലേക്ക് മടങ്ങും. അതിരാവിലെ നാലരയ്ക്ക് 10 പേരുള്ള സംഘം അഹമ്മദാബാദിലെത്തും.

44 ഗുജറാത്ത് എംഎല്‍എമാരാണ് ബംഗളൂരുവില്‍ റിസോര്‍ട്ടില്‍ തങ്ങിയിരുന്നത്. ഇതില്‍ പത്തുപേരാണ് തിങ്കളാഴ്ച രാവിലെ മടങ്ങുന്നത്. ബാക്കിയുള്ളവര്‍ വൈകുന്നേരത്തോടെ ഗുജറാത്തിലെത്തും.

തങ്ങളുടെ എംഎല്‍എമാര്‍ മറുകണ്ടം ചാടുന്നത് ഒഴിവാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ഗുജറാത്ത് എംഎല്‍എമാരെ ബംഗളൂരുവിലെ റിസോര്‍ട്ടില്‍ താമസിപ്പിച്ചത്. 44 ഗുജറാത്ത് കോണ്‍ഗ്രസ് എം.എല്‍.എമാരെയാണ് റിസോര്‍ട്ടിലെത്തിച്ചത്. ചൊവ്വാഴ്ചയാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്. ഇതിനാലാണ് കര്‍ണാടകത്തില്‍ നിന്ന് എം.എല്‍.എമാരെ തിരികെ സംസ്ഥാനത്തേക്ക് കൊണ്ടുപോകുന്നത്.

ഗുജറാത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസില്‍ നിന്ന് എം.എല്‍.എമാര്‍ രാജിവയ്ക്കാന്‍ ആരംഭിച്ചത്. അഞ്ചുപേരാണ് എംഎല്‍എ സ്ഥാനം രാജിവച്ചത്.

Advertisement