ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Karnataka Election
ബി.ജെ.പിക്ക് മറുപണിയുമായി കോണ്‍ഗ്രസ്; ബി.ജെ.പി എം.എല്‍.എമാരില്‍ ആറ് പേരുമായി ചര്‍ച്ച നടത്തിയെന്ന് കോണ്‍ഗ്രസ്
ന്യൂസ് ഡെസ്‌ക്
Wednesday 16th May 2018 12:31pm

ബെംഗളൂരു: കോണ്‍ഗ്രസില്‍ നിന്നും ജെ.ഡി.എസില്‍ നിന്നും എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാനുള്ള ശ്രമം ബി.ജെ.പി തുടരവേ ബി.ജെ.പിക്ക് മറുപണിയുമായി കോണ്‍ഗ്രസ്.

ബി.ജെ.പിയിലെ ആറ് എം.എല്‍.എമാരുമായി തങ്ങള്‍ സംസാരിച്ചുകഴിഞ്ഞുവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിക്കഴിഞ്ഞു. ജെ.ഡി.എസ്- കോണ്‍ഗ്രസ് സഖ്യം പൊളിക്കാനുള്ള ശ്രമം ബി.ജെ.പി നടത്തിക്കൊണ്ടിരിക്കവേയാണ് അപ്രതീക്ഷിത തിരിച്ചടിയുമായി കോണ്‍ഗ്രസ് എത്തിയത്.

എം.എല്‍.എമാരെ മറുകണ്ടം ചാടിക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. എന്നാല്‍ അതേ നാണയത്തിലാണ് കോണ്‍ഗ്രസും തിരിച്ചടിക്കുന്നത്.


Dont Miss അറിയാവുന്ന കളിയെല്ലാം അവര്‍ കളിക്കട്ടെ, പക്ഷേ ഇത്തവണ വിട്ടുതരില്ല: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ഗുലാം നബി ആസാദ്


ബെംഗളൂരുവില്‍ ജെ.ഡി.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ എച്ച്.ഡി കുമാര സ്വാമി പ്രത്യേക വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാമെന്നത് മോദിയുടെ വ്യാമോഹം മാത്രമാണെന്നും ബി.ജെ.പിയുമായി ഒരു സഖ്യത്തിനും തങ്ങളില്ലെന്നും കുമാരസ്വാമി വ്യക്തമാക്കി.

കോണ്‍ഗ്രസ് സഖ്യത്തില്‍ 12 ജെ.ഡി.എസ് എം.എല്‍.എമാര്‍ അസംതൃപ്തരാണ് എന്നായിരുന്നു ബി.ജെ.പിയുടെ വാദം. എന്നാല്‍ അതില്‍ യാതൊരു കഴമ്പുമില്ലെന്നും കുമാരസ്വാമി പറഞ്ഞു.

ഞങ്ങളെ ഭിന്നിപ്പിക്കാന്‍ ബി.ജെ.പി കഠിനമായി ശ്രമിക്കുന്നുണ്ട്. എന്നാല്‍ അതിലൊന്നും തങ്ങള്‍ വഴങ്ങില്ലെന്നും ബി.ജെ.പി അവര്‍ക്കാകുന്നപോലെ ശ്രമിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ 68 എം.എല്‍.എമാരാണ് ഇപ്പോള്‍ ബെംഗളൂരുവില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലെത്തിയത്. മറ്റുള്ളവരെ എത്തിക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.

Advertisement