എഡിറ്റര്‍
എഡിറ്റര്‍
ഗാന്ധിജിക്കെതിരെ പി.സി ജോര്‍ജ്ജിന്റെ പരാമര്‍ശം: എതിര്‍പ്പുമായി കോണ്‍ഗ്രസ് എം.എല്‍.എമാര്‍
എഡിറ്റര്‍
Monday 10th June 2013 2:48am

p.c-george.

തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്കെതിരെ പരാമര്‍ശം നടത്തിയ സര്‍്ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജിനെതിരെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രംഗത്ത്.
Ads By Google

അബ്കാരി ബില്ലിന്റെ നിയമഭേദഗതി സംബന്ധിച്ച് സഭയില്‍ ചര്‍ച്ച നടക്കുമ്പോള്‍ ഗാന്ധിജി പണ്ട് നിയമം ലംഘിച്ച് സമരം നടത്തിയതു പോലെയെന്ന പി.സി ജോര്‍ജിന്റെ പരാമര്‍ശമാണ് പ്രതിഷേധ ത്തിനിടയാക്കിയത്.

കോണ്‍ഗ്രസ് എം.എല്‍.എമാരായ ബെന്നി ബെഹനാനും ടി.എന്‍ പ്രതാപനുമുള്ളവരാണ് പി.സി ജോര്‍ജിനെതിരെ പരസ്യമായി രംഗത്തു വന്നത്.

പി.സി ജോര്‍ജ്ജിന്റെ പരാമര്‍ശം സഭാരേഖകളില്‍ നിന്ന് നീക്കണമെന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ എന്തുകണ്ടാലും പ്രതികരിക്കുന്നുവെന്നതാണ് കോണ്‍ഗ്രസിന്റെ സംസ്‌കാരമെന്നായിരുന്നു പി.സി ജോര്‍ജിന്റെ മറുപടി. പി.സി ജോര്‍ജ് തങ്ങളെ സംസ്‌കാരം പഠിപ്പിക്കേണ്ടെന്ന് ബെന്നി ബെഹനാനും തിരിച്ചടിച്ചു. ആരു പഠിപ്പിച്ചാലും പഠിക്കില്ലെന്ന് പി.സി ജോര്‍ജും മറുപടി നല്‍കി.

Advertisement