ഗുജറാത്തിലെ വഡോദരയില്‍ ബി.ജെ.പിയെ പിന്നിലാക്കി കോണ്‍ഗ്രസിന്റെ തന്ത്രം
national news
ഗുജറാത്തിലെ വഡോദരയില്‍ ബി.ജെ.പിയെ പിന്നിലാക്കി കോണ്‍ഗ്രസിന്റെ തന്ത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd February 2021, 2:24 pm

അഹമ്മദാബാദ്: ഗുജറാത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നേറുമ്പോഴും വഡോദരയില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് ഇറക്കിയ പ്രകടന പത്രിക ഏറെ വിവാദത്തിന് വഴിയൊരുക്കിയിരുന്നു.

യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രണയിതാക്കള്‍ക്കുമായി കോഫി ഷോപ്പടക്കമുള്ള ഡേറ്റിങ് ഡെസ്റ്റിനേഷന്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പിന്നാലെ
ഈ പ്രകടന പത്രിക സാംസ്‌കാരിക നഗരമായ വഡോദരയിലെ ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും ഇത് ലവ് ജിഹാദിനെ സഹായിക്കുമെന്നും പറഞ്ഞ് വഡോദര ബി.ജെ.പി അധ്യക്ഷന്‍ വിജയ് ഷാ രംഗത്തുവന്നിരുന്നു.

എന്നാല്‍ വഡോദരയിലെ കോണ്‍ഗ്രസ് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.വഡോദര കോര്‍പ്പറേഷനിലെ 16 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നിലാണ്. 12 സീറ്റിലാണ് ബി.ജെ.പി മുന്നിട്ടു നില്‍ക്കുന്നത്.

6 മുന്‍സിപ്പില്‍ കോര്‍പ്പറേഷനുകളിലായുള്ള 576 സീറ്റുകളിലേക്കാണ് ഞായറാഴ്ച തെരഞ്ഞെടുപ്പ് നടന്നത്.
നിലവില്‍ 255 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ് ബി.ജെ.പി. കോണ്‍ഗ്രസ് ഇതുവരെ 45 സീറ്റുകളിലാണ് മുന്നിലുള്ളത്.

അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 48 വാര്‍ഡുകളിലെ 192 സീറ്റുകള്‍, സൂററ്റ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 30 വാര്‍ഡുകളിലെ 120 സീറ്റുകള്‍, വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ 19 വാര്‍ഡുകളിലെ 76 സീറ്റുകള്‍, രാജ്‌കോട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 18 വാര്‍ഡുകളിലെ 72 സീറ്റുകള്‍, ഭാവ് നഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 13 വാര്‍ഡുകളിലെ 52 സീറ്റുകള്‍, ജാംനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 16 വാര്‍ഡുകളിലെ 64സീറ്റുകള്‍ എന്നിവയിലെ വോട്ടെണ്ണല്‍ ആണ് നടക്കുന്നത്.

ഇന്ന് രാവിലെ 9 നാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: Congress Leads in Vaddodara ;Gujarat Municipal Election Results LIVE: BJP Leading Big In Early Trends