എഡിറ്റര്‍
എഡിറ്റര്‍
‘ഗുജറാത്തില്‍ ബി.ജെ.പിയ്ക്ക് അടിത്തറയിളകുന്നു’; മാനസ അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം
എഡിറ്റര്‍
Friday 29th September 2017 11:22pm


അഹമ്മദാബാദ്: നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ ഗുജറാത്തില്‍ വീണ്ടും ബി.ജെ.പിയ്ക്ക് അടി തെറ്റുന്നു. ഗാന്ധി നഗറിലെ മാന്‍സ അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസ് കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അട്ടിമറിച്ച് കോണ്‍ഗ്രസ് വിജയം പിടിച്ചെടുത്തു.

ഇരുപത് വര്‍ഷമായി ബി.ജെ.പി ഭരിക്കുന്ന സൊസൈറ്റിയാണിത്. വലിയ വിഭാഗം കര്‍ഷകരെ പ്രതിനിധീകരിക്കുന്ന കമ്മിറ്റിയാണ് ഗാന്ധി നഗറിലെ മാന്‍സ അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസ് കമ്മിറ്റി. നാല് സീറ്റുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളിലും കോണ്‍ഗ്രസാണ് വിജയിച്ചത്.


Also Read: ‘ഞാന്‍ തീവ്രവാദിയല്ല, വിദ്യാര്‍ത്ഥിയാണ്’; യോഗിയോട് തീവ്രവാദിയെന്ന് വിളിച്ചതിനെത്തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥി


2015 ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ വിജയം തുടരുന്നു എന്ന് തെളിയിക്കുന്ന തരത്തിലാണ് ഗുജറാത്തില്‍ നിന്നുള്ള വാര്‍ത്തകള്‍. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ സന്ദര്‍ശനം നടത്തിയതിനു പിന്നാലെയുള്ള ജയം കോണ്‍ഗ്രസ് ക്യംപിനും ആവേശം പകര്‍ന്നിട്ടുണ്ട്.

ഈ വര്‍ഷമാദ്യം ബോട്ടട് എ.പി.എം.സിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള എട്ട് സീറ്റുകളിലും ബിജെപി പരാജയപ്പെട്ടിരുന്നു. ഇതും വര്‍ഷങ്ങളായി ബിജെപി കൈവശം വെച്ചിരിക്കുന്നതായി സീറ്റുകളായിരുന്നു.

Advertisement