| Sunday, 26th May 2013, 9:13 am

മാവോയിസ്റ്റ് ആക്രമണം: കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഛത്തീസ്ഗഢ്: കഴിഞ്ഞ ദിവസം മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ കോണ്‍ഗ്രസ് നേതാവ് നന്ദകുമാര്‍ പട്ടേലിന്റെ മൃതദേഹം കണ്ടെത്തി. ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് അധ്യക്ഷനാണ് നന്ദകുമാര്‍.

കഴിഞ്ഞ ദിവസം ജദല്‍പൂരില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിന് ശേഷം പട്ടേലിനെ കാണാതായിരുന്നു. ഇന്ന് രാവിലെയാണ് അക്രമണം നടന്ന പ്രദേശത്തിന് സമീപം വെച്ച് പട്ടേലിന്റെ മൃതദേഹം കാണപ്പെട്ടത്.[]

പട്ടേലിന്റെ കൂടെ അദ്ദേഹത്തിന്റെ മകനും കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സംസ്ഥാനത്തെ മുന്‍ ആഭ്യന്തരമന്ത്രിയുമായ മഹേന്ദ്ര കര്‍മ്മയടക്കം 25 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്.

മുന്‍ കേന്ദ്രമന്ത്രി വി.സി ശുക്ലയ്ക്കും ആക്രമണത്തില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും സന്ദര്‍ശനം നടത്തും.

സംസ്ഥാനത്ത് കൂടുതല്‍ സേനയെ വിന്യസിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. പ്രദേശത്ത് കോണ്‍ഗ്രസ് ഇന്ന് ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more