എഡിറ്റര്‍
എഡിറ്റര്‍
‘ഇവരാണ് രാഹുല്‍ ഗാന്ധിയ്ക്ക് നേരെ കല്ലെറിഞ്ഞത്, നടപടിയെടുക്കാന്‍ അമിത് ഷായ്ക്ക് ധൈര്യമുണ്ടോ?’; പ്രതികളുടെ ബി.ജെ.പി നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തു വിട്ട് കോണ്‍ഗ്രസിന്റെ വെല്ലുവിളി
എഡിറ്റര്‍
Saturday 5th August 2017 8:41pm

ലക്‌നൗ: വെള്ളപ്പൊക്ക ദുരിത ബാധിതരെ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ വാഹനത്തിന് നേരെ കല്ലേറ് നടത്തിയ സംഭവത്തില്‍ ബി.ജെ.പി നേതാവുള്‍പ്പടെ ആറു പേര്‍ അറസ്റ്റിലായതിനു പിന്നാലെ ബി.ജെ.പിയ്‌ക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്ത്.

പിടിയിലായവര്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കും മന്ത്രിയ്ക്കും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തു വിട്ടാണ് കോണ്‍ഗ്രസിന്റെ വെല്ലുവിളി. പിടിയിലായവരില്‍ ഒന്നാം പ്രതിയായ ജയേഷ് ദാര്‍ജെ ബി.ജെ.പിയുടെ നാഷണല്‍ ജെനറല്‍ സെക്രട്ടറി രാം മാധവിനൊപ്പവും ബി.ജെ.പി വക്താവ് സംബിത് പാത്രയ്‌ക്കൊപ്പവും നില്‍ക്കുന്ന ചിത്രങ്ങള്‍ കോണ്‍ഗ്രസ് പുറത്തു വിട്ടിട്ടുണ്ട്.

രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ആക്രമണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ അമിത് ഷായെ കോണ്‍ഗ്രസ് വെല്ലു വിളിക്കുന്നുണ്ട്. രണ്ടാം പ്രതിയായ മോദ്ശിഷ് റാവുവിന്റെ ബി.ജെ.പി മന്ത്രി ഹരിഭായ് പ്രതിഭായ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രവും പുറത്തു വന്നിട്ടുണ്ട്.

ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തിയ രാഹുലിന്റെ കാറിന് നേരെയായിരുന്നു കല്ലേറുണ്ടായത്. കല്ലേറില്‍ രാഹുലിന്റെ കാറിന്റെ ചില്ലുകള്‍ തകര്‍ന്നിരുന്നു. ആക്രമണത്തിനു പിന്നില്‍ ബി.ജെ.പിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

ആര്‍.എസ്.എസും ബിജെപിയുമാണ് തന്നെ ആക്രമിച്ചത്. തന്നെ അവര്‍ കല്ലെറിയുകയോ കൊടി വീശി കാണിക്കുകയോ ചെയ്യട്ടെ. മോദിയുടെ കല്ലെറുകാരെ എനിക്ക് പേടിയില്ല എന്ന് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചിരുന്നു.


Also Read:   ‘കൊല്ലപ്പെട്ട റിയാസ് മൗലവിയുടേയും ഫൈസലിന്റേയും 13 സി.പി.ഐ.എം പ്രവര്‍ത്തകരുടേയും വീട് സന്ദര്‍ശിക്കാന്‍ ജെയ്റ്റ്‌ലി തയ്യാറാകുമോ?’; എ.എന്‍ ഷംസീര്‍ 


അതേസമയം രാഹുല്‍ഗാന്ധിയെ കല്ലെറിഞ്ഞത് തങ്ങളല്ലെന്ന നിലപാടിലായിരുന്നു ആര്‍.എസ്.എസും ബി.ജെ.പിയും.
രാഹുലിന് നേരെ നടന്നത് ആസൂത്രിതമായ ആക്രമണമാണെന്ന് കോണ്‍ഗ്രസ് വക്താവ് സുര്‍ജെവാലെയും പ്രതികരിച്ചിരുന്നു.

Advertisement