എഡിറ്റര്‍
എഡിറ്റര്‍
കോണ്‍ഗ്രസ് ചിരി ക്ലബായി മാറിയെന്ന് നരേന്ദ്ര മോദി
എഡിറ്റര്‍
Thursday 2nd November 2017 3:25pm

 

ഷിംല: രാജ്യത്ത് ചിരിക്കാനുള്ള ക്ലബായി മാറിയിരിക്കുകയാണ് കോണ്‍ഗ്രസെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് മോദി കോണ്‍ഗ്രസിനെയും ഹിമാചല്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗിനെയും പരിഹസിച്ച് രംഗത്തെത്തിയത്.

സംസ്ഥാനത്തെ അഴിമതി മുക്തമാക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി തന്നെ അഴിമതി ആരോപണം നേരിടുന്ന ആളാണെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ അപ്പാടെ വിശ്വസിക്കുമെന്ന് കരുതേണ്ടെന്നും മോദി പറഞ്ഞു.


Also Read: സ്ത്രീസുരക്ഷയില്‍ ഗോവ ഒന്നാമത്, കേരളം തൊട്ടുപിറകില്‍: പട്ടിക പുറത്ത് വിട്ട് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ്


‘എനിക്ക് കോണ്‍ഗ്രസ് എന്നാല്‍ ചിരി ക്ലബ്ലാണെന്നാണ് തോന്നുന്നത്. മുഖ്യമന്ത്രി തന്നെ ജാമ്യത്തിലാണ്. അതും അഴിമതി ആരോപണത്തിന്റെ പേരില്‍. എന്നിട്ടും അഴിമതി തൂത്തെറിയുമെന്നാണ് പറയുന്നത്.’

ഹിമാചലിലെ ചെറിയ കുട്ടി പോലും ഇത് വിശ്വസിക്കില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. എന്തുകൊണ്ടാണ് രാജ്യത്ത് നിന്നും കോണ്‍ഗ്രസ് അകന്നതെന്ന് ചിന്തിക്കൂ എന്നും മോദി കൂട്ടിച്ചേര്‍ത്തു.

മാഫിയകളുടെ കൈകളില്‍ നിന്ന് ഹിമാചലിനെ രക്ഷിക്കണമെന്നും മോദി പറഞ്ഞു. നവംബര്‍ ഒമ്പതിനാണ് ഹിമാചലില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Advertisement