കോണ്‍ഗ്രസ് ഏര്‍പ്പാടാക്കിയ ബസുകളില്‍ കര്‍ണാടകത്തില്‍ നിന്നും എത്തുന്ന ആളുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ആരോപണം
kERALA NEWS
കോണ്‍ഗ്രസ് ഏര്‍പ്പാടാക്കിയ ബസുകളില്‍ കര്‍ണാടകത്തില്‍ നിന്നും എത്തുന്ന ആളുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ആരോപണം
ന്യൂസ് ഡെസ്‌ക്
Saturday, 23rd May 2020, 8:20 pm

കണ്ണൂര്‍: കോണ്‍ഗ്രസ് ഏര്‍പ്പാടാക്കിയ ബസുകളില്‍ കര്‍ണാടകത്തില്‍ നിന്നും എത്തുന്ന ആളുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ആക്ഷേപം. സ്വന്തം വാഹനങ്ങള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് ചെക്ക് പോസ്റ്റില്‍ കള്ളം പറഞ്ഞാണ് കൂടുതല്‍ പേരും എത്തുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കര്‍ണാടകത്തില്‍ നിന്നും കണ്ണൂരിലേക്ക് ബസില്‍ എത്തിയ ആളുകളെ ടൗണില്‍ പൊലീസ് തടഞ്ഞു. ബസില്‍ എത്തിയ പന്ത്രണ്ടോളം ആളുകളെ പൊലീസ് ഇടപെട്ട് പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി.

ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ ആള്‍ത്തിരക്കുള്ള നഗരത്തില്‍ ഇറങ്ങുന്ന സാഹചര്യം വലിയ സുരക്ഷാ വീഴ്ചയാണ്. അതിനിടെ വരുന്ന വഴിയില്‍ പലയിടത്തും ബസ് നിര്‍ത്തി ആളുകള്‍ ഇറങ്ങിപ്പോയതായും വിവരമുണ്ട്.

നിയന്ത്രണമില്ലാതെ ആളുകള്‍ എത്തുന്നത് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. വീടുകളില്‍ നിന്നും വാഹനങ്ങള്‍ വരുത്തി ആളുകളെ പൊലീസ് പറഞ്ഞയക്കുകയാണ്.

സംസ്ഥാനത്ത് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും വിദേശത്ത് നിന്നോ ഇതര സംസ്ഥാനങ്ങളില്‍ നിന്നോ എത്തിയവരാണ്. ഇന്ന് മാത്രം സംസ്ഥാനത്ത് 62 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO: