ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Karnataka Election
ഗവര്‍ണര്‍ ക്ഷണിച്ചില്ലെങ്കില്‍ രാജ്ഭവന് മുന്‍പില്‍ എം.എല്‍.എമാരുമായി കുത്തിയിരിപ്പ് സമരം നടത്തുമെന്ന് കോണ്‍ഗ്രസും ജെ.ഡി.എസും
ന്യൂസ് ഡെസ്‌ക്
Wednesday 16th May 2018 3:43pm

ബെംഗളൂരു: സര്‍ക്കാരുണ്ടാക്കാനായി നാളെയും ഗവര്‍ണര്‍ ക്ഷണിച്ചില്ലെങ്കില്‍ പുതിയ തന്ത്രങ്ങളുമായി കോണ്‍ഗ്രസും ജെ.ഡി.എസും. എം.എല്‍.എമാരും എം.പിമാരുമായി രാജ്ഭവന് മുന്നിലെത്തി കുത്തിയിരിപ്പ് ധര്‍ണ നടത്താനാണ് ഇരുപാര്‍ട്ടികളുടേയും തീരുമാനം.

രാഷ്ട്രപതിയെ കാണാനും വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കാനും ഇരുപാര്‍ട്ടികളും തീരുമാനിച്ചിട്ടുണ്ട്. 70 എം.എല്‍.എമാരുടെ ഒപ്പ് ലഭിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുമ്പോള്‍ ജെ.ഡി.യുവിന്റെ മുഴുവന്‍ എം.എല്‍.എമാരും പാര്‍ട്ടി തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് ജെ.ഡി.എസും വ്യക്തമാക്കുന്നു.


Dont Miss ബി.ജെ.പി നേതാക്കള്‍ നിരന്തരം വിളിച്ചുകൊണ്ടിരുന്നു: ഒടുവില്‍ താക്കീത് ചെയ്തു: ഭരണം കിട്ടിയാലും ഇല്ലെങ്കിലും കോണ്‍ഗ്രസിനൊപ്പമെന്നും എം.എല്‍.എ ടി.ഡി രാജഗൗഡ


അതേസമയം ഗവര്‍ണറും ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിന് കൂട്ടുനില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു. ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിന് രാജ്യത്തിന്റെ പ്രധാനമന്ത്രി കൂട്ടുനില്‍ക്കുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗവര്‍ണര്‍ ആദ്യം വിളിക്കേണ്ടിയിരുന്നത് കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തെ ആയിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഗവര്‍ണര്‍ രാഷ്ട്രീയം കളിച്ചാല്‍ അതിനെ നിയമപരമായി തന്നെ നേരിടുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

അതേസമയം ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. എം.എല്‍.എമാരെ തട്ടിക്കൊണ്ടുപോകാന്‍ അനുവദിക്കില്ല.

ഇപ്പോഴും ഞങ്ങള്‍ ഗവര്‍ണറില്‍ പൂര്‍ണവിശ്വാസം കല്‍പ്പിക്കുന്നു. അദ്ദേഹം പാര്‍ട്ടി രാഷ്ട്രീയം കളിക്കില്ലെന്ന് തന്നെയാണ് തങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നത്. ഇനി അങ്ങനെ ഉണ്ടായാല്‍ തന്നെ തങ്ങള്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement