ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
National Politics
ഇത് ബി.ജെ.പിയുടെ അന്ത്യത്തിന്റെ ആരംഭം; മായാവതിക്കും അഖിലേഷിനും അഭിനന്ദങ്ങള്‍: മമത ബാനര്‍ജി
ന്യൂസ് ഡെസ്‌ക്
Wednesday 14th March 2018 2:38pm

ന്യൂദല്‍ഹി: യു.പി ഉപതെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തില്‍ മായാവതിയേയും അഖിലേഷ് യാദവിനേയും അഭിനന്ദിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മികച്ച വിജയമാണ് എസ്.പിയും ബി.എസ്.പിയും നേടിയിരിക്കുന്നതെന്നും അഖിലേഷിനേയും മായാവതിയേയും അഭിനന്ദിക്കുന്നതായും മമത ബാനര്‍ജി ട്വീറ്റ് ചെയ്തു. ബി.ജെ.പിയുടെ അന്ത്യത്തിന്റെ ആരംഭം കുറിച്ചുകഴിഞ്ഞെന്നും മമത ട്വീറ്റില്‍ വ്യക്തമാക്കി.

ഗോരഖ്പൂരില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് പ്രവീണ്‍ കുമാര്‍ നിഷാദ് 1,33,565 വോട്ടിനാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. ബി.ജെ.പിയുടെ ഉപേന്ദ്ര ദത്ത് ശുക്ലയ്ക്ക് 1,20,917 വോട്ടുകളാണ് ലഭിച്ചത്. ഒന്‍പതാം റൗണ്ട് കൗണ്ടിങ്ങാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്.

അതേപോലെ അറാറിയ ലോക്‌സഭാ മണ്ഡലത്തില്‍ ആര്‍.ജെ.ഡി സ്ഥാനാര്‍ത്ഥിയാണ് ലീഡ് ചെയ്തുകൊണ്ടിരിക്കുന്നത്. 2,57108 വോട്ടാണ് ഇപ്പോള്‍ നേടിയത്. 2,44,957 വോട്ടുമായി ബി.ജെ.പി രണ്ടാം സ്ഥാനത്തും തുടരുകയാണ്.


Also Read ‘യോഗിക്കെതിരെ പടയൊരുക്കം’; യു.പിയിലെ കര്‍ഷക മാര്‍ച്ചിന്റെ പ്രചരണത്തിനു ലഭിക്കുന്നത് വന്‍ ജനപിന്തുണ; ചിത്രങ്ങള്‍ കാണാം


25വര്‍ഷത്തിനുശേഷം ആദ്യമായി സമാജ് വാദി പാര്‍ട്ടിയും ബി.എസ്.പിയും ഒരുമിച്ച് മത്സരിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ യു.പി തെരഞ്ഞെടുപ്പിനുണ്ട്. അടുത്തവര്‍ഷം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഡ്രസ് റിഹേഴ്‌സല്‍ എന്ന നിലയിലാണ് ഉപതെരഞ്ഞെടുപ്പിനെ ഇരുപാര്‍ട്ടികളും കാണുന്നത്.

ഉപതെരഞ്ഞെടുപ്പു നടക്കുന്ന ഫൂല്‍പൂരിലും സമാജ് വാദി പാര്‍ട്ടി തന്നെയാണ് മുന്നിട്ടു നില്‍ക്കുന്നത്. ഇവിടെ എസ്.പി സ്ഥാനാര്‍ത്ഥി വലിയ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. ഇരുമണ്ഡലങ്ങളിലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെച്ചതിനെ തുടര്‍ന്നാണ് ഗോരഖ്പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പു നടന്നത്. സമാജ് വാദി പാര്‍ട്ടിയും ബി.ജെ.പിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്ന ഘട്ടത്തിലാണ് മാധ്യമങ്ങളെ വോട്ടെണ്ണല്‍ നടക്കുന്നയിടത്തു നിന്നും പുറത്താക്കിയത്.

Advertisement