എഡിറ്റര്‍
എഡിറ്റര്‍
തിരുവനന്തപുരം നഗരസഭയില്‍ കയ്യാങ്കളി; പരിക്കേറ്റ മേയര്‍ എം.പ്രശാന്ത് ആശുപത്രിയില്‍
എഡിറ്റര്‍
Saturday 18th November 2017 3:03pm

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ അംഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. ബി.ജെ.പി സി.പി.ഐ.എം കൗണ്‍സിലര്‍മാര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തിനിടെ മേയര്‍ വി.കെ പ്രശാന്തിന് പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബി.ജെ.പി കൗണ്‍സിലര്‍മാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്ക് പറ്റിയിട്ടുണ്ട്. എം.പി ഫണ്ട് ഉപയോഗിച്ചുള്ള ഹൈമാസ്റ്റ് ലൈറ്റ് പദ്ധതി വേണ്ടെന്ന മേയറുടെ നിലപാടിന് പിന്നാലെയാണ് തര്‍ക്കം ആരംഭിച്ചത്.

ബി.ജെ.പി കൗണ്‍സിലര്‍മാര്‍ മേയറെ കഴുത്തിന് പിടിച്ച് തള്ളിയെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട മേയറെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Advertisement