എഡിറ്റര്‍
എഡിറ്റര്‍
ആര് ജയിച്ചാലും യുദ്ധം പരാജയമാണ്: ഇന്ത്യന്‍ ആര്‍മി ജീവനക്കാരന്റെ ഭാര്യ പറയുന്നു
എഡിറ്റര്‍
Friday 6th October 2017 8:37am

ന്യൂദല്‍ഹി: താനൊരു യുദ്ധവിരോധിയാണെന്ന് സമ്മതിച്ച് ഇന്ത്യന്‍ ആര്‍മി ജീവനക്കാരന്റെ ഭാര്യ. പഞ്ചാബ് സ്വദേശിയായ വിമുക്ത ഭടന്‍ പുനിതിന്റെ ഭാര്യ സിസിലിയ എബ്രഹാമാണ് യുദ്ധത്തിന്റെ ഭീകരതകളെക്കുറിച്ച് പറയുന്നത്.

സുരക്ഷാ സേനയുടെ പെലറ്റുകളില്‍ നിന്നും വെടിയേറ്റ് അന്ധന്മാരാവുന്ന സാധാരണക്കാരുടെ കഥകളും യുദ്ധത്തിന്റെ ദുരിതം പേറുന്ന പട്ടാളക്കാരുടെ ജീവിതവുമാണ് തന്നെ ഇങ്ങനെയാക്കിയതെന്നാണ് സ്‌ക്രോള്‍.ഇന്‍ ല്‍ എഴുതിയ ലേഖനത്തില്‍ അവര്‍ വിശദീകരിക്കുന്നത്.

‘സുരക്ഷാ സേനയുടെ പെലറ്റുകള്‍ നിന്നും വെടികൊണ്ട് കാഴ്ച നഷ്ടപ്പെട്ട യുവാക്കളുടെ കഥകളും, 1965ലെ ഇന്തോ പാക് യുദ്ധത്തിലെ ഹീറോകളെ കണ്ടതും യുദ്ധത്തില്‍ പരുക്കുകള്‍പറ്റിയ പട്ടാളക്കാരെ കണ്ടതും ത്രിവര്‍ണ പതാകയില്‍ പൊതിഞ്ഞ് വീട്ടിലേക്ക് അയച്ച കൊല്ലപ്പെട്ട പട്ടാളക്കാരുടെ മൃതദേഹങ്ങള്‍ കണ്ടതുമെല്ലാം യുദ്ധം അതില്‍ ആര് ജയിച്ചാലും അത് പരാജയമാണെന്ന വിശ്വാസം എന്നില്‍ ഉറപ്പിച്ചു.


Also Read: അര്‍ജന്റീനയില്ലാത്ത ലോകകപ്പിലേക്കോ ?; പെറുവിനോട് സമനില ഏറ്റുവാങ്ങി യോഗ്യത സാധ്യതകള്‍ തല്ലിക്കെടുത്തി മെസിയും സംഘവും


‘ഞാന്‍ വീണ്ടും വീണ്ടും പറയുകയാണ് ഞാന്‍ യുദ്ധത്തിന് എതിരാണെന്ന്. എന്നാല്‍ സൈന്യത്തിന് എതിരല്ല. കാരണം രാജ്യത്തിന്റെ അവകാശങ്ങളും അതിര്‍ത്തിയും ഉറവിടങ്ങളും കാത്തുസൂക്ഷിക്കുന്നതില്‍ സൈന്യത്തിന് പ്രധാന പങ്കുവഹിക്കാനുണ്ട്. മാനുഷിക പ്രതിസന്ധികളില്‍ സൈന്യം സഹായവുമായി വരികയും ക്രമസമാധാന നില തകരുന്ന വേളയില്‍ സമാധാനം സൂക്ഷിക്കാനായി ശ്രമിക്കുകയും ചെയ്യാറുണ്ട്.’ അവര്‍ പറയുന്നു.

തന്നെപ്പോലെ ഭര്‍ത്താവും യുദ്ധവിരുദ്ധനായിരുന്നെന്നാണ് അവര്‍ പറയുന്നത്. ലഫ്റ്റനന്റായിരുന്ന സമയത്താണ് അദ്ദേഹം യുദ്ധത്തിന്റെ ഭീകരത തിരിച്ചറിഞ്ഞു തുടങ്ങിയത്. തന്റെ അനുയായിയായ പട്ടാളക്കാരന്‍ കണ്‍മുമ്പില്‍ കൊല്ലപ്പെട്ടത് കണ്ടതു മുതലാണ് അദ്ദേഹം യുദ്ധവിരോധിയായി തുടങ്ങിയത്. അദ്ദേഹത്തിന്റെ സ്വാധീനത്താലാണ് താനും യുദ്ധത്തെ വെറുത്തു തുടങ്ങിയതെന്നും അവര്‍ പറയുന്നു.

തന്റെ ഭര്‍ത്താവിന് കശ്മീരും വടക്കുകിഴക്കന്‍ മേഖലയും പോലെ ഏറ്റുമുട്ടലുകള്‍ നിലനിന്നിരുന്ന ഇടങ്ങളില്‍ പോകേണ്ടി വന്നിരുന്നില്ല. എന്നാല്‍ അത്തരം ഇടങ്ങളില്‍ പോകേണ്ടിവരുന്ന പട്ടാളക്കാരുടെ കുടുംബത്തെ അറിയാം. ഒരു ഫോണ്‍ വിളിച്ചിട്ട് കിട്ടാതിരുന്നാല്‍ വരെ അവര്‍ക്കുണ്ടാവുന്ന വേദനങ്ങളും ഭയവും താന്‍ കണ്ടിട്ടുണ്ടെന്നും അവര്‍ പറയുന്നു.


Must Read: ‘കുമ്മനത്തെ തേച്ച് അമിത് ഷാ മുങ്ങി’; ജനരക്ഷാ യാത്രയെ ചാകരയാക്കി ട്രോളന്മാര്‍; ട്രോളുകള്‍ കാണം


യുദ്ധം തങ്ങള്‍ക്കും ഇഷ്ടമല്ലെന്ന് ചില പട്ടാളക്കാര്‍ വരെ തന്നോട് തുറന്നുപറഞ്ഞിട്ടുണ്ടെന്നും അവര്‍ പറയുന്നു. ‘ഒരു പട്ടാളക്കാരനൊപ്പം വാഹനത്തില്‍ പോകവെ എനിക്കും ഒട്ടും താല്‍പര്യമില്ലാത്ത വിഷയമാണ് യുദ്ധത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു തുടങ്ങി. യുദ്ധത്തിനെതിരെ നിലപാടെടുക്കുന്നവരെ പലപ്പോഴും ദേശവിരോധികളായി ചിത്രീകരിക്കാറുണ്ട്. ആ പട്ടാളക്കാരന്‍ പറഞ്ഞു ‘ആരാണ് യുദ്ധം ഇഷ്ടപ്പെടുന്നത് മാഡം? ഞാന്‍ കൊലചെയ്ത പട്ടാളക്കാര്‍ക്കും ഒരു കുടുംബമുണ്ടാവും. ഞങ്ങള്‍ക്ക് പരസ്പരം പോരടിക്കാന്‍ താല്‍പര്യമില്ല. പക്ഷേ അത് ഞങ്ങളുടെ ജോലിയാണ്. എനിക്കും എന്റെ ശത്രുക്കള്‍ക്കും ഒരു നഷ്ടമാണ് യുദ്ധം’ എന്നാണ്. ‘ അവര്‍ പറയുന്നു.

Advertisement