എഡിറ്റര്‍
എഡിറ്റര്‍
യോഗി പിടിമുറുക്കുന്നു; യോഗി ആദിത്യനാഥിന്റെ മണ്ഡലത്തില്‍ സമ്പൂര്‍ണ മാംസ നിരോധനം; മീനിനും കോഴിക്കും വരെ നിരോധനം
എഡിറ്റര്‍
Friday 24th March 2017 6:36pm

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ഒരാഴ്ച്ച പിന്നിടുമ്പോഴേക്കും സംസ്ഥാനത്ത് ബി.ജെ.പി നയം നടപ്പിലാക്കി യോഗി ആദിത്യനാഥ്. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ഗോരഖ്പൂരില്‍ സമ്പൂര്‍ണ്ണ മാംസ നിരോധനത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

ഒറ്റരാത്രി കൊണ്ട് അടച്ചു പൂട്ടിയത് നൂറോളം അറവുശാലകളാണ്. ബീഫിനു പുറമെ മീന്‍, ആട്ടിറച്ചി, കോഴി എന്നിവയും വില്‍ക്കുന്നത് നിരോധിച്ചിരിക്കുകയാണ്.

ലൈസന്‍സ് പുതുക്കാതെ അനധികൃതമായി പ്രവര്‍ത്തിച്ചു എന്നാരോപിച്ചാണ് സര്‍ക്കാരിന്റെ നടപടി. ലൈസന്‍സ് പുതുക്കാത്തതിനാലാണ് നടപടി എന്നല്ലാതെ യാതൊരു വിശദീകരണവും അധികൃതര്‍ അറവുശാല ഉടമകള്‍ക്ക് നല്‍കിയിട്ടില്ല.

യോഗി ആദിത്യനാഥ് യു.പി മുഖ്യമന്ത്രിയായതിന് ശേഷമാണ് സംസ്ഥാനത്തെ അറവുശാലകള്‍ക്കെതിരെ വ്യാപകമായ നടപടികളുണ്ടാകുന്നത്. അനധികൃത അറവുശാലകള്‍ അടച്ചു പൂട്ടാനും പശുക്കടത്തു തടയാനും നേരത്തെ തന്നെ ആദിത്യനാഥ് ഉത്തരവിട്ടിരുന്നു.


Also Read: ‘ ഭീകരാക്രമണത്തില്‍ പരുക്കേറ്റ് മരണത്തോട് മല്ലിടുന്നയാളെ തിരിഞ്ഞു നോക്കാതെ കടന്നുപോകുന്ന മുസ്‌ലിം യുവതി ‘; ചിത്രത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം വിശദീകരിച്ച് ഫോട്ടോഗ്രാഫര്‍


നിയമം തെറ്റിക്കുന്നവരോട് യാതൊരു ദയയും കാണിക്കരുതെന്ന് ആദിത്യനാഥ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അറവുശാലകള്‍ പൂട്ടാനുള്ളത് ബി.ജെ.പിയുടെ പ്രകടന പത്രികയിലുണ്ടായിരുന്നതാണെന്നും പുതിയ നടപടിയല്ലെന്നുമാണ് ബി.ജെ.പി വക്താവ് പറയുന്നത്.

Advertisement