ഡോക്ടര്‍ എ.സി കൂട്ടിവെച്ചതായി പരാതി; യു.പിയില്‍ രണ്ട് നവജാത ശിശുക്കള്‍ തണുത്തുമരവിച്ച് മരിച്ചു
Kerala News
ഡോക്ടര്‍ എ.സി കൂട്ടിവെച്ചതായി പരാതി; യു.പിയില്‍ രണ്ട് നവജാത ശിശുക്കള്‍ തണുത്തുമരവിച്ച് മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th September 2023, 10:11 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയില്‍ രണ്ട് നവജാത ശിശുക്കള്‍ തണുത്തുമരവിച്ച് മരിച്ചു. സ്വകാര്യ ക്ലിനിക്കിലെ ഡോക്ടര്‍ ഉറങ്ങാനായി എ.സി കൂട്ടിവെച്ചതാണ് കുട്ടികളുടെ മരണകാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

ക്ലിനിക്ക് ഉടമ കൂടിയായ ഡോ. നീതുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളുടെ ബന്ധുക്കളുടെ പരാതിയില്‍ മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിട്ടുള്ളത്.

ശനിയാഴ്ചയായിരുന്നു കുട്ടികളുടെ ജനനം. ഞായറാഴ്ച പുലര്‍ച്ചെ കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അഡീഷണല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍(എസി.എം.ഒ) ഡോ.അശ്വനി ശര്‍മ അറിയിച്ചു.